Advertisment

ആര്‍ .കെ .നഗറില്‍ നടന്നത് പണക്കൊഴുപ്പിന്‍റെ വിജയമെന്ന് ഡി എം കെ നേതാവ് ദുരൈ മുരുകന്‍

New Update

 

Advertisment

publive-image

ചെന്നൈ :ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി ടി വി ദിനകരന്‍ വിജയിച്ചതിന് പിന്നാലെ മണ്ഡലത്തിലേത് പണക്കൊഴുപ്പിന്‍റെ വിജയമെന്ന് ഡിഎംകെ. ആര്‍ കെ നഗറില്‍ ഡിഎംകെയുടെ വോട്ടുകള്‍ പണം വിഴുങ്ങി. മണ്ഡലത്തില്‍  ജനാധിപത്യം പരാജയപ്പെട്ടു. വിജയിച്ചത് പണാധിപത്യമാണെന്നും ഡിഎംകെ നേതാവ് ദുരൈ മുരുഗന്‍ ആരോപിച്ചു.

ഉപതെരഞ്ഞെടുപ്പ് വിധി എഐഎഡിഎംകെയെ ബാധിക്കില്ലെന്ന് മന്ത്രി സെല്ലൂര്‍ കെ രാജു പറഞ്ഞു. എഐഎഡിഎംകെ വന്‍ വൃക്ഷമാണ്. ആ മരത്തെ നശിപ്പിക്കാന്‍ ആരും ജനിച്ചിട്ടില്ല. ചില ചില്ലകള്‍ വീണേക്കാം. എന്നാല്‍ മരം വീഴില്ലെന്നും രാജു പറഞ്ഞു.

40707 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍റെ വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജലളിതക്ക് ലഭിച്ച ഭൂരിപക്ഷമായ 39545 ദിനകരന്‍ മറികടന്നു. മറ്റ് 57 സ്ഥാനാര്‍ഥികളും ചേര്‍ന്ന് നേടിയതിലും കൂടുതല്‍ വോട്ടുകള്‍ ദിനകരന് ലഭിച്ചു. അതേസമയം എഐഎഡിഎംകെ ഒഴികെ ഡിഎംകെ അടക്കമുള്ളവര്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി

Advertisment