Advertisment

ഇനി വരാനിരിയ്ക്കുന്ന ഒടിയൻ പോലെയും, രണ്ടാമൂഴം പോലെയും ഉള്ള ചിത്രങ്ങൾ ചരിത്രപരമായും കലാപരമായും മികച്ച പ്രതീക്ഷയാണു നൽകുന്നത്‌. ലോകത്ത്‌ എല്ലാ മേഖലയിലും കള്ളനാണയങ്ങളുണ്ട്‌, സിനിമയിലും പലപ്പോഴും അവർ തിരിച്ചറിയപ്പെടാതെ വിഹരിയ്ക്കുന്നു, അവരാണീ തട്ടിക്കൂട്

New Update

സിനിമാ വ്യവസായത്തിലെ പല കള്ളനാണയങ്ങളെയും തിരിച്ചറിയാതെ കിട്ടുന്നതൊക്കെ അഭിനയിച്ചു തള്ളുന്ന താരരാജാക്കന്മാരെ കുറിച്ചാണു എനിയ്ക്കിവിടെ സൂചിപ്പിക്കാനുള്ളത്‌.. ഇതൊരു വിമർശ്ശന ബുദ്ധിയോടെ വ്യക്തിയെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കുറിപ്പല്ല എന്നു ആദ്യം തന്നെ അറിയിക്കട്ടെ..

Advertisment

ഈ പ്രായത്തിലും ഒരാഴ്ച പോലും വിശ്രമിക്കാതെ നിരന്തരം സിനിമകൾ ചെയ്തു തള്ളുന്നത്‌, എന്ത്‌ ഉദ്ദേശത്തിലാണെന്നു മനസ്സിലാക്കാനാവുന്നില്ല. തിരക്കഥയോ, സംഭാഷണമോ കേൾക്കാതെയുള്ള ഈ പോക്ക്‌ മറ്റാരോടോ മൽസരിച്ച്‌ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഖേദകരമാണിത്‌...!

publive-image

എം ടി, ഭരതൻ, പത്മരാജൻ, ലോഹിതദാസ്‌, സിബിമലയിൽ, ഐ വി ശശി, സത്യൻ അന്തിക്കാട്‌, പ്രിയദർശ്ശൻ, മണിരത്നം, കെ ബാലചന്ദർ തുടങ്ങി പറഞ്ഞാൽ തീരാത്ത മികച്ച സിനിമകൾക്കും, സംവിധായകർക്കും ഒപ്പം നിറസാന്നിധ്യമായിരുന്ന നടൻ..! ശാരീരിക ഘടന കൊണ്ടും, അഭിനയ മികവു കൊണ്ടും പാകപ്പെട്ട അഭിനയ പ്രതിഭകൾ, ഇന്നിപ്പോ സിനിമകളുടെ തിരഞ്ഞെടുപ്പിൽ തന്നെ പരാജയമായിരിയ്ക്കുന്നു.

വെള്ളിനക്ഷത്രം എന്ന സിനിമാ വാരിക അടുത്തിടെ പുറത്തു വിട്ട വരാനിരിയ്ക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റ്‌ നല്ല ചിത്രങ്ങൾ കണ്ട പ്രേക്ഷകരിൽ ആശ്ചര്യമുളവാക്കും..! സന്തോഷ്‌ പണ്ഡിറ്റിന്റെ സാന്നിധ്യമുള്ള ചിത്രം പോലും ആക്കുട്ടത്തിലുണ്ട്‌. വിപണന സാധ്യതകൾ മുന്നിൽ കണ്ട്‌ ഷക്കീലയേയും പണ്ഡിറ്റിനെയും ഒക്കെ റേറ്റിംഗിനുപയോഗിക്കുന്ന ചാനൽ മുതലാളിമാരെ ചുവടു പിടിച്ച്‌ മലയാള സിനിമയിൽ ഈ പ്രവണത വളർത്താൻ ശ്രമിക്കുന്നവരെ ഇത്രയധികം പ്രവർത്തി പരിചയവും, തഴക്കവും പഴക്കവും വന്ന ഇവർ തിരിച്ചറിയാത്തതാണോ, അതോ കണ്ണടയ്ക്കുന്നതോ...!?

ചുരുക്കം പറഞ്ഞാൽ ഈ ചിത്രങ്ങളുടെ ഒക്കെ കഥാഗതിയും, ഇവരെ വച്ച്‌ കെട്ടിയ്ക്കാനുദ്ദേശിയ്ക്കുന്ന കോമാളി വേഷങ്ങളും വിചിത്രമാണു..! തനിയാവർത്തനവും, ഭൂതക്കണ്ണാടിയും, പ്രാഞ്ചിയേട്ടനും ഭരതവും, സദയവും, കാലാപാനിയും, ദൃശ്യവും ഹൃദയത്തിലേറ്റിയ പ്രേക്ഷകന്റെ നീറുന്ന ചോദ്യമാണിത്‌. എന്തു കൊണ്ട്‌ അത്തരം നല്ല സംവിധായകരെയും, സിനിമകളെയും പ്രോത്സാഹിപ്പിക്കാനും ഭാഗമാവാനും കഴിയുന്നില്ല ഈ മഹാനടന്മാരായ നിർമ്മാതാക്കൾക്ക്‌? മെനക്കെടാനുള്ള മടിയോ?! അതോ പണവും, മൽസരവുമായോ മാനദണ്ഢം...??

ഇതാണോ നിലവിൽ മലയാളത്തിന്റെ മഹാരഥന്മാരുടെ സിനിമാ സങ്കൽപ്പം..? അടുത്തിടെ ഇവർ അഭിനയിച്ച പല സിനിമകളുടെയും അണിയറ പ്രവർത്തകർക്ക്‌ ആ സാന്നിധ്യം കൊണ്ട്‌ എന്തു ഗുണമുണ്ടായി...! വൈറ്റ്‌ എന്ന സിനിമ ആരാണു സംവിധാനം ചെയ്തത്‌? ഗാങ്ങ്സ്റ്റർ എന്ന സിനിമയുടെ സന്ദേശമെന്തായിരുന്നു? ഉട്ടോപ്യയിലെ രാജാവ്‌ ആരാണു എഴുതിയത്‌..??!

ഇതൊന്നും ആരെയും അപമാനിക്കാനല്ല. കഥ കേട്ടിട്ടാണോ സിനിമകൾ തിരഞ്ഞെടുക്കുന്നത്‌ എന്നു പോലും സംശയിക്കേണ്ടിയിരിയ്ക്കുന്നു. സൗന്ദര്യവും, അഭിനയവും, വ്യക്തിപ്രഭാവവും, പുരസ്ക്കാരങ്ങളുമായി നേടാനാവാത്ത ഉയർച്ചകൾ താണ്ടിയ പ്രതിഭകൾ, അഭിമാനമായി എന്നും നിലനിൽക്കേണ്ടവർ നിലവിൽ തിരഞ്ഞെടുക്കുന്ന മിക്ക സിനിമകളും, കഥാപാത്രങ്ങളും ഇണങ്ങുന്നതല്ല എന്നതാണു സത്യം. ബെല്ലാരി രാജയും, മായാവിയും പോലുള്ള ചിത്രങ്ങൾ നൽകിയ താൽക്കാലിക വിജയങ്ങൾ നൽകിയ ലഹരി ഇന്നും വിട്ടുമാറിയിട്ടില്ല എന്നു വേണം മനസ്സിലാക്കാൻ.....

ഗ്രേറ്റ്ഫാദർ എന്ന സിനിമ, സംവിധായകന്റെ പുതുമയും, സാമൂഹ്യമൂല്യവും കൊണ്ട്‌ സ്വീകാര്യമായി. അത്തരം വിരളമായ നല്ല തിരഞ്ഞെടുക്കലുകളെയോ വിജയങ്ങളെയോ അല്ല ഇവിടെ പ്രതിപാദിയ്ക്കുന്നത്‌. ഇനി വരാനിരിയ്ക്കുന്ന ഒടിയൻ പോലെയും, രണ്ടാമൂഴം പോലെയും ഉള്ള ചിത്രങ്ങൾ ചരിത്രപരമായും കലാപരമായും മികച്ച പ്രതീക്ഷയാണു നൽകുന്നത്‌. ലോകത്ത്‌ എല്ലാ മേഖലയിലും കള്ളനാണയങ്ങളുണ്ട്‌, സിനിമയിലും പലപ്പോഴും അവർ തിരിച്ചറിയപ്പെടാതെ വിഹരിയ്ക്കുന്നു, അവരാണീ തട്ടിക്കൂട്ടുകളെ പ്രോത്സാഹിപ്പിക്കുന്നതും...!

പേരും പ്രശസ്തിയും സാമ്പത്തിക ഭദ്രതയും നൽകിയ കലാരൂപത്തോട്‌ നിങ്ങൾക്ക്‌ തീർച്ചയായും കടപ്പാടുണ്ടാകേണ്ടതല്ലേ..!? ഇങ്ങനെ സിനിമകൾ ചെയ്തു തള്ളിയിട്ട്‌ ആർക്ക്‌? എന്തു ഗുണം....?? ആരാധകരല്ലാത്ത, നിങ്ങളുടെ മികച്ച സിനിമകളെ ആസ്വദിച്ച വലിയൊരു പ്രേക്ഷക സമൂഹം ഇവിടെയുണ്ട്‌ അവർ നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഇതല്ല, മികച്ച കലാമൂല്യമുള്ള, കുടുംബങ്ങൾ ആസ്വദിച്ചിരുന്ന നല്ല സിനിമകളാണു, ഇനിയും ഇത്തരം പ്രവണതയ്ക്കൊപ്പം ചേർന്നാൽ സിനിമാ ചരിത്രത്തിന്റെ അവസാന കാലം സ്വയം വികൃതമാക്കിയവാരായി എഴുതപ്പെടും എന്ന് ഓർമ്മപ്പെടുത്തി അവസാനിപ്പിക്കുന്നു.

film
Advertisment