Advertisment

ഇവാങ്ക ട്രമ്പിന് നല്‍കാന്‍ സാമന്ത ഒരു മനോഹര സമ്മാനം ഒരുക്കിവച്ചിട്ടുണ്ട് !

author-image
admin
New Update

ഹൈദരാബാദില്‍ വിശ്വ വ്യാപാര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അമേരിക്കന്‍ രാഷ്ട്രപതി ഡോണാള്‍ഡ് ട്രമ്പിന്റെ മകളും അദ്ദേഹത്തിന്‍റെ ഉപദേശകയുമായ ഇവാങ്ക ട്രമ്പിന് നല്‍കാന്‍ ഒരു കിടിലന്‍ സമ്മാനം ഒരുക്കിവച്ചിരിക്കുകയാണ് നടിയും തെലുങ്കാന ഹാന്‍ഡിക്രാഫ്റ്റിന്റെ അംബാസഡറുമായ സാമന്ത. തെലുങ്കാനയിലെ സീദിപ്പേട്ടില്‍ നിര്‍മിക്കുന്ന വളരെ പ്രശസ്തമായ ഗൊല്ലഭാമ സാരിയാണ് സാമന്ത ഇവാങ്കയ്ക്ക് സമ്മാനമായി നല്‍കുക.

publive-image

സമാന്ത നെയ്ത്തുകാരെ നേരില്‍ കണ്ട് സാരിയെക്കുറിച്ചെല്ലാം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെലുങ്കാന സര്‍ക്കാരിന്റെ പ്രതിനിധിയായി സമാന്ത നല്‍കുന്ന സാരി ഇവാന്‍കയ്ക്ക് ഇഷ്ടപെടുകയാണെങ്കില്‍ സംസ്ഥാനത്തെ കൈത്തറി നെയ്ത്തുകാര്‍ക്ക് ലഭിക്കുന്നക്കുന്ന വലിയ അംഗീകാരമായിരിക്കുമത്. കൈത്തറി വസ്ത്രത്തെ പ്രോത്സാഹിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ വ്യക്തിയാണ് തെലുങ്കാന ഹാന്‍ഡിക്രാഫ്റ്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ സമാന്ത.

samantha ivana
Advertisment