Advertisment

ഇൻവെർട്ടറുകൾ (സോളാറും അല്ലാത്തതും) വീടുകളില്‍ എവിടെയെങ്കിലുമല്ല സ്ഥാപിക്കേണ്ടത് ? അറിയുക !

New Update

ഇക്കാലത്ത് ഇൻവെർട്ടറുകൾ (സോളാറും അല്ലാത്തതും) സർവ്വ സാധാരണം ആണല്ലോ. മിക്കയിടത്തും ഇവ ഒരു പ്ലാസ്റ്റിക് പെട്ടിയിലാക്കി വീടിനുള്ളിൽ ഏതെങ്കിലും ഒരു മൂലയിൽ യാതൊരു ശ്രദ്ധയുമില്ലാതെ വച്ചിരിക്കുന്നതു കാണാം.

ചില വീടുകളില്‍ ഇൻവെർട്ടറും ബാറ്ററിയും എല്ലാം ഫിറ്റ് ചെയ്തിരിക്കുന്നത് ബെഡ് റൂമിൽ. അതും എയർകണ്ടീഷൻഡ് റൂമിൽ തന്നെ. ലെഡ് ആസിഡ് ബാറ്ററികൾ നന്നായി പരിപാലനം ആവശ്യമുള്ളതാണെന്നും ബാറ്ററിയിൽ നിന്നുമുള്ള വാതകങ്ങൾ ഉണ്ടാക്കുന്ന കുഴപ്പങ്ങളെപ്പറ്റിയുമുള്ള വിവരങ്ങളൊന്നും സാധാരണക്കാർക്ക് അറിവില്ലെന്ന് വയ്ക്കാം. പക്ഷേ ചില പ്രാഥമികമായ അറിവുകളെങ്കിലും ഉപയോക്താക്കളിലേക്കെത്തിക്കാൻ കച്ചവടസ്ഥാപനങ്ങൾക്ക് ബാധ്യതയില്ലേ?

Advertisment

publive-image

# ചാർജിംഗ് / ഡിസ്‌ചാർജിംഗ് സമയത്ത് ബാറ്ററിയിൽ നിന്നും പുറത്തു വരുന്ന വാതകങ്ങളിൽ അമോണിയായും മാഗിയിൽ ഉള്ളതിനേക്കാൾ ലെഡും ഉണ്ട്. മാത്രവുമല്ല ബാറ്ററിയുടെ വാൽവുകൾ ഏതെങ്കിലും വിധം അടഞ്ഞു പോയിട്ടുണ്ടെങ്കിൽ പൊട്ടിത്തെറി ഭീഷണി വേറെയും.

# ലെഡ് ആസിഡ് ബാറ്ററികൾ നന്നായി വായുസഞ്ചാരം ഉള്ള സ്ഥലത്തു മാത്രം സ്ഥാപിക്കുക (എയർ കണ്ടീഷൻ ചെയ്ത മുറികളിൽ ബാറ്ററി സ്ഥാപിക്കാതിരിക്കുക)

# എത്ര മെയിന്റനൻസ് ഫ്രീ ബാറ്ററി ആണെങ്കിലും സാങ്കേതിക വിദ്യകളെ കണ്ണടച്ചു വിശ്വസിക്കാതെ അമിതമായി ചൂടാകുന്നുണ്ടോ എന്ന് ഇടയ്ക്കെങ്കിലും പരിശോധിക്കുന്നതു നല്ലതാണ്.

# ടോപ്പപ് ചെയ്യേണ്ട ബാറ്ററികൾ ആണെങ്കിൽ വാട്ടർ ലെവൽ നോക്കി ഡിസ്റ്റിൽഡ് വാട്ടർ നിറയ്ക്കുക ഇതിന് നിശ്ചിത ഇടവേളകൾ ഒന്നും തന്നെ പറയാനാകില്ല. ഉപയോഗക്രമം അനുസരിച്ച് വ്യത്യാസപ്പെടാം.

 

home Parpidam
Advertisment