Advertisment

എന്‍റെ സ്വപ്നങ്ങള്‍ക്ക് മേലേ ഒരു വലിയ ആകാശമുണ്ട്. ദുബായ് നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ, അതിലേറെ അവസരങ്ങള്‍ നിറഞ്ഞ പുതിയ ആകാശമാകട്ടെ - സത്താര്‍ അല്‍ കരണ്‍

New Update

ദുബായ് : ബഹുമുഖ പ്രതിഭയും , ബിസിനസ്സ് കണ്‍സള്‍ട്ടന്റും , കലാ പ്രദര്‍ശകനും , വിനോദ വിപണിയിലെ അഭിമാന വ്യക്തിത്വവും , മാധ്യമ മേഖലയില്‍ ഉപദേശകനെന്ന രീതിയില്‍ 20 വര്‍ഷത്തെ അനുഭവ പരിചയവുമുള്ള ബഹുമുഖ പ്രതിഭയാണ് ദുബായ് പ്രവര്‍ത്തന മേഖലയാക്കിയ സത്താര്‍ അല്‍ കരണ്‍ .

Advertisment

റോയല്‍ സ്വകാര്യ ഓഫീസുകളുടെ പ്രധാന പ്രതിനിധിയും ഉപദേഷ്ടാവും , ആര്‍ട്ട് യുഎഇയുടെ സ്ഥാപകനും , Yo.ae സ്ഥാപകനും , 1971 ഇവന്റുകളുടെ സഹസ്ഥാപകനുമാണ് തൃശൂര്‍ മാള സ്വദേശിയായ ഈ യുവാവ് .

സത്താര്‍ സംഘടിപ്പിച്ച ദുബായ് മിഡ്‌നൈറ്റ് മാരത്തണ്‍ , ദുബായ് ആര്‍ട് എക്‌സിബിഷന്‍, എമിറേറ്റ് അവാര്‍ഡ് , ഗ്ലോബല്‍ ലക്ഷ്വറി കൗണ്‍സില്‍ തുടങ്ങിയ പരിപാടികളില്‍ അദ്ദേഹത്തിന്റെ സംരംഭകത്വ സമീപനവും ദീര്‍ഘ വീക്ഷണവും പ്രകടമായിരുന്നു .

publive-image

സത്താര്‍ അല്‍ കിരണുമായുള അഭിമുഖം :

? യുഎഇ മാര്‍ക്കറ്റില്‍ നിങ്ങളുടെ മേല്‍നോട്ടത്തില്‍ പലതരം പരിപാടികള്‍ സംഘടിപ്പിച്ചു കഴിഞ്ഞു . ഒരു ഓര്‍ഗനൈസര്‍ എന്ന നിലയിലും , പരിപാടികളുടെ മേല്‍നോട്ടക്കാരനെന്ന നിലയിലും താങ്കള്‍ ഇതിനെ എങ്ങനെ നോക്കി കാണുന്നു.

സത്താര്‍ : - ഒരു ക്യുറേറ്റര്‍ എന്ന നിലയിലും സംഘാടകന്‍ എന്ന നിലയിലും പ്രവാസ ലോകത്ത് കടന്നുവന്ന്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഞാന്‍ വിവിധ കലാരൂപങ്ങളെ സ്‌നേഹിക്കുന്നയാളാണ് .

മറ്റുള്ളവരുടെ കഴിവുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതും പരിപാടികള്‍ സംഘടിപ്പിക്കുന്നതും എന്നെ സംബന്ധിച്ച് ഒരു കലയായാണ് ഞാന്‍ കാണുന്നത്. ആശയങ്ങളില്‍ എനിക്ക് താല്‍പര്യമില്ല . എന്നാല്‍ കലകള്‍ എങ്ങനെ നാമുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നതിനെകുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. പുതിയ സമീപനങ്ങളുമായി വരുവാനാണ് എനിക്ക് താല്‍പര്യം. പുതിയ അവസരങ്ങള്‍ കൊണ്ടു വരുന്നതിലും മറ്റും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു.

? യുഎഇ കലാരംഗത്ത് പ്രവാസികളുള്‍പ്പെടെ നിരവധി പേരുമായി താങ്കള്‍ ജോലി ചെയ്തിട്ടുണ്ട്. ഇതില്‍ താങ്കള്‍ നിര്‍വ്വഹിച്ച ഉത്തരവാദിത്വങ്ങളെ എങ്ങനെ നോക്കി കാണുന്നു.

സത്താര്‍ : - ചില പരിപാടികളില്‍ അവതരണങ്ങളുടെ വേറിട്ട ശൈലികളുടെയും മറ്റും ചുമതല എനിക്കായിരുന്നു. എന്നാല്‍ ചില സമയത്ത് മററുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് അന്ത്യന്താപേക്ഷികമായിരുന്നു.

എന്റെ പദ്ധതികളില്‍ ചിന്തകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. എല്ലാവര്‍ക്കും അവരുടെതായ ഒരു ഇടം പ്രധാനം ചെയ്യുകയാണ് എന്റെ രീതി. സംഘാടകര്‍ക്കും, കലാകാരന്മാര്‍ക്കും എന്തിന് കാണികള്‍ക്കു പോലും അവരുടെതായ ഒരു പങ്കാളിത്തത്തിന് സാഹചര്യമൊരുക്കുകയാണ് എന്റെ രീതി. പരിപാടിയുടെ പര്യവസാനമാണ് പ്രധാനം . എന്നാല്‍ എങ്ങനെ കലയുടെ രൂപത്തിലേക്ക് മാറ്റുമെന്നതാണ് പ്രസക്തം .

അതു മാത്രമല്ല കാണികള്‍ ഇവ എങ്ങനെ സ്വീകരിക്കുന്നു .രാജ്യത്തിനും ദേശത്തിനും സംസ്‌ക്കാരങ്ങള്‍ക്കും , വ്യത്യസ്ത തലമുറകളെയും ഇവ എങ്ങനെ സ്വാധിനിച്ചു എന്നതാണ് വിലയിരുത്തേണ്ടത്. എല്ലാം ഒരു ഡൈനാമിക് പ്രക്രിയയാണ്. ഓരോ സംരംഭക പ്രവര്‍ത്തനത്തിന്‌റെയും പരിവര്‍ത്തനത്തിന്റെ സൂചികകളാണ്.

?. ഓരോ പദ്ധതികളിലുമുള്ള താങ്കളുടെ സമീപനങ്ങളെ എങ്ങനെ വിശദീകരിക്കുന്നു

തീര്‍ച്ചയായും ചില നടപടികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയൊന്നും നേര്‍ദിശയിലുള്ളവയായിരുന്നില്ല . ശരിയായ തെരഞ്ഞെടുപ്പുകളും തീരുമാനങ്ങളും നിര്‍ണ്ണായകമാണ്. യുഎഇ പോലെയൊരു വെല്ലുവിളി നിറഞ്ഞ മേഖലയില്‍ തുറന്ന ചിന്താഗതിയോടെ പെരുമാറുക എന്നതാണ് പ്രധാനം .

? സ്റ്റേജ് പരിപാടികളുടെ വികസ്വര പ്രക്രിയ സമയത്ത് നിങ്ങള്‍ എങ്ങനെ സ്വയം ഓര്ഗനൈസ് ചെയ്യുന്നു.

പരിപാടിയുടെ ലക്ഷ്യം എന്തെന്ന് ആദ്യ അടുത്തറിയണം . സ്റ്റേജഡ് ഇവന്റാണോ എക്‌സിബിഷനാണോ എന്ന് മനസ്സിലാക്കിയ ശേഷം അതിനു വേണ്ട മാറ്റങ്ങള്‍ അടുത്തറിഞ്ഞ് അത് നടപ്പിലാക്കുക എന്നതാണ് പരമ പ്രധാനം.

?. നിങ്ങള്‍ ഒരെ സമയത്ത് തന്നെ ബിസിനസ് കണ്‍സള്‍ട്ടന്റ് ആയും, ക്യുരേറ്റര്‍ ആയും ഫോട്ടോഗ്രാഫറായും , ഐടി സ്‌പെഷ്യലിസ്റ്റായും പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ .

എന്റെ എല്ലാ വേഷങ്ങളും ഞാന്‍ ആരാണെന്ന് വ്യക്തമാക്കുന്നതാണ്. ഈ എല്ലാ വേഷങ്ങളും എന്റെതായ വ്യക്തിത്വം കൈവരിക്കുവാന്‍ എന്നെ സഹായിക്കുന്നവയാണ്. എന്റെ ജോലിയുടെ ശൈലി മള്‍ട്ടി ലെയേര്‍ഡാണ്. അതിന്റെ ഫലം താല്‍ക്കാലികമോ പ്രദേശികമോ ആകാം.

? . താങ്കളുടെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയ്ക്കു പിന്നില്‍ എന്താണ്.

എന്റെ കാഴച്ചപ്പാടുകളെ കുറിച്ച് ഞാന്‍ തികച്ചും ബോധവനാണ്. പ്രവര്‍ത്തനത്തോടുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ ഒഴിച്ചുകൂടാനാവത്തതാണ്. എല്ലായിടത്തും ഓരോ ചെറിയ കാര്യങ്ങള്‍ പോലും ഞാന്‍ ശ്രദ്ധചെലുത്താറുണ്ട്.

? . നിങ്ങളുടെ ജീവിതം എങ്ങനെയാണ്.

മനോഹരവും, വെല്ലുവിളികള്‍ നിറഞ്ഞതും പ്രകോപിപ്പിക്കുന്നതും എന്ന് പറയാം . ഞാന്‍ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് . രണ്ട് പതിറ്റാണ്ടായി ഞാന്‍ ദുബായില്‍ ജീവിക്കുന്നു. വെല്ലുവിളികള്‍ നിറഞ്ഞ , അതിലേറെ അവസരങ്ങള്‍ നിറഞ്ഞ സ്ഥലമാണിത്. ഈ സമയത്ത് മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെ എന്റെതായ ഒരു ശബ്ദം ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്. എന്റെ വീടും പിന്തുണയുമെല്ലാം ഞാന്‍ കണ്ടെത്തിയത് ഇവിടെയാണ് .

Lifestyle person
Advertisment