Advertisment

എഴുപത് ശതമാനത്തിൽ താഴെ വിജയമുള്ള 100 ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കുട്ടികൾക്കായി പ്രത്യേക പഠനപദ്ധതി

New Update

എഴുപത് ശതമാനത്തിൽ താഴെ വിജയമുള്ള 100 ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കുട്ടികൾക്കായി പ്രത്യേക പഠനപദ്ധതി ആവിഷ്‌കരിക്കാൻ ഹയർ സെക്കൻഡറി ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) യോഗം തീരുമാനിച്ചു.

Advertisment

publive-image

സംസ്ഥാനത്തുള്ള 2064 സ്‌കൂളുകളിൽ 100 ഇടങ്ങളിലാണു വിജയശതമാനം 70ൽ താഴെയുള്ളത്. ഈ സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ പങ്കെടുപ്പിച്ചാണു യോഗം ചേർന്നത്. പഠനത്തിൽ പിന്നിലുള്ള കുട്ടികൾക്കു ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ക്ലാസുകൾ നൽകും.

ഈ കുട്ടികൾക്കു ബുദ്ധിമുട്ടുള്ള വിഷയങ്ങൾ കൂടുതൽ ലളിതമാക്കി പഠിപ്പിക്കുന്നതിനു പഠനസാമഗ്രികളും നൽകും. പാഠഭാഗങ്ങൾ കൂടുതൽ വിശദീകരിച്ചു ലളിതമാക്കി നൽകുന്ന പഠനസാമഗ്രികൾ തയാറാക്കാൻ എസ്‌സിഇആർടിയോട് ആവശ്യപ്പെടും.

 

 

higher secondary school
Advertisment