Advertisment

ഐ.സി.എഫ്.- ആർ.എസ്.സി 2019 കലണ്ടര്‍ പ്രകാശനം ചെയ്തു

New Update

ദമ്മാം: ഐ.സി.എഫ്.- ആർ.എസ്.സി. സൗദി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ 2019

ബഹുവര്‍ണ്ണ കലണ്ടര്‍ പ്രകാശനം ചെയ്തു,

ദമ്മാം ഐ.സി.എഫ്.ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഐ.സി.എഫ്. ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഹ്‌സനി മഹ്മൂദ് ഹാജി കണ്ണൂരിന് നൽകി ദമ്മാം സെൻട്രൽ തല പ്രകാശനം നിർവഹിച്ചു

ചടങ്ങിൽ ഐ.സിഎഫ് സെൻട്രൽ പ്രസിഡന്റ് അബ്ദുൽ സമദ് മുസ്ല്യാർ കുളപ്പാടം,ആർ.എസ്.സി സോൺ ചെയർമാൻ ഫൈസൽ വേങ്ങാട് , അഷ്‌റഫ് പട്ടുവം , റാഷിദ് കോഴിക്കോട് , അബ്ദുല്ല വിളയിൽ , മുഹമ്മദ് റഫീഖ് വയനാട് , മുഹമ്മദ് കുഞ്ഞി അമാനി എന്നിവർ സംബന്ധിച്ചു.

Advertisment