Advertisment

ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക തസ്തികകൾ ഉടൻ നികത്തുക - ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ സമ്മേളനം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും പദ്ധതികളും നടക്കുമ്പോൾ സംസ്ഥാനത്ത് പതിനായിരത്തിലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നത് ആശങ്കാജനകമാണ്. റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ടായിട്ടും നിയമന നിരോധനം തുടരുന്നത് അവസാനിപ്പിക്കണമെന്നും, അധ്യാപകരുടെ സർഗ്ഗ ശേഷിയെ വിദ്യാഭ്യാസ മേഖലയുടെ നവീകരണ പ്രക്രിയയിൽ ഉപയോഗപ്പെടുത്തണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

Advertisment

publive-image

ഡിസംബർ 8 ന് പാലക്കാട് ഗവ: മോയൻ എൽ.പി.സ്കൂളിൽ നടന്ന ജില്ലാ സമ്മേളനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി.നാസർ ഉദ്ഘാടനം ചെയ്തു, കെ.എസ്.ടി.എം സംസ്ഥാന വൈസ് പ്രസിഡൻറ് കെ. നൂഹ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഫസർ പി.എ വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി, കെ.എസ്‌.ടി.എം സംസ്ഥാന കമ്മിറ്റി മെമ്പർ സലാഹുദ്ദീൻ .പി.എ പ്രമേയമവതരിപ്പിച്ചു,

വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാൻ, വെൽഫെയർ പാർട്ടിജില്ലാ സെക്രട്ടറി അജിത് കൊല്ലങ്കോട് ,എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എ.എം അബ്ദുൾ കരീം ,കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മെൻറ് - ജില്ലാ പ്രസിഡൻറ് മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കെ.എസ്.ടി.എം സ്റ്റേറ്റ് കമ്മിറ്റി മെമ്പർ സി.പി.രഹ് ന പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു:

സലാഹുദ്ദീൻ.പി.എ (പ്രസിഡന്റ്)

ഫാറൂക്ക്. വി.ഐ

(ജനറൽ സെക്രട്ടറി)

സിദ്ധീഖ്.ടി. എ

(ട്രഷറർ)

സുമയ്യ.എം.കെ

(വൈസ് പ്രസിഡൻറ്)

വനജ രാജേഷ്

രഹ്‌ന.എ.എസ്

(ജോയിൻ സെക്രട്ടറിമാർ)

14 അംഗ കമ്മിറ്റി മെമ്പർ മാരേയും പ്രഖ്യാപിച്ചു.

സ്വാഗതസംഘം ജനറൽ കൺവീനർ ഫാറൂക്ക്.വി.ഐ സ്വാഗതവും പ്രോഗ്രാം കൺവീനർ ടി.എ സിദ്ധീഖ് നന്ദിയും പറഞ്ഞു.

Advertisment