Advertisment

കൂലി കൊടുക്കാതെ പഞ്ചായത്ത് നിരക്ഷരരായ തൊഴിലുറപ്പ് സ്ത്രീകളെ വഞ്ചിക്കുന്നു

author-image
admin
New Update

ആലപ്പുഴ ജില്ലയിലെ തുറവൂർ സൗത്ത് പഞ്ചായത്തിൽ പതിനേഴാം വാർഡിലെ ഇണ്ടൻതുരുത്ത് അംഗനവാടി  റോഡ് തൊഴിലുറപ്പ് പദ്ധതിയിൽ  ഉൾപ്പെടുത്തി നിര്മിച്ചതിന്റെ കൂലി ഏഴു മാസമായിട്ടും  നൽകിയില്ലെന്ന് പരാതി .കഴിഞ്ഞ മെയ്  മാസത്തിലാണ് 29  തൊഴിലാളികൾ പ്രവർത്തനത്തിൽ പങ്കാളികളായത് .ഗ്രാവൽ വിരിക്കുന്നതും ഒന്നരയിഞ്ച് മെറ്റൽ ഉപയോഗിച്ചു കോൺക്രീറ്റ്  റോഡ്  നിർമിക്കുകയും  അവരെക്കൊണ്ട്  ചെയ്യിക്കുക ആയിരുന്നു .

ഇതിനെ തുടർന്ന് ബ്ലോക്ക് ഡെവലപ്മെന്റ്  ഓഫീസറെ  സമീപിച്ചപ്പോൾ  ' മസ്റ്റ് റോൾ '   ഇല്ലാതെ ജോലി ചെയ്തതിനാൽ കൂലി തരുവാൻ മാർഗം ഇല്ലെന്നായിരുന്നു   മറുപടി .തുടർന്ന്   പഞ്ചായത്തിനെ  സമീപിച്ചപ്പോൾ  അധികൃതർ ഇപ്പോൾ  നടക്കുന്ന തൊഴിലുറപ്പ് ജോലിയിൽ    28  ദിവസം പണിയെടുക്കാതെ ' മസ്റ്റ് റോളിൽ ' ഒപ്പ് ഇടുവിക്കാമെന്നും ഈ ദിവസങ്ങളിലെ കൂലി റോഡ്  പണിയുടേതായി നല്കാമെന്നുമാണ്  പറഞ്ഞത്.

നിരക്ഷരരായ സ്ത്രീകളെയാണ്  ഇത്തരത്തിലുള്ള നിയമരഹിതമായ പ്രവർത്തിയിലൂടെ പഞ്ചായത്ത് കബളിപ്പിച്ചിരിക്കുന്നത് . ഈ  വിധത്തിൽ പഞ്ചായത്ത് നടത്തിയ നിയമ രഹിതമായ പ്രവർത്തിയെക്കുറിച്ചു ആലപ്പുഴ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി  നൽകി.

employement scheme pachayat
Advertisment