Advertisment

കോൺഗ്രസുകാര്‍ തരൂരിനെ അങ്ങനെ എതിർത്തില്ലായിരുന്നെങ്കിൽ ഇന്നിപ്പോൾ മോഡി എന്നൊരാൾ ഇന്ത്യ ഭരിക്കില്ലായിരുന്നു. രാഹുലിനെ പപ്പുമോനാക്കിയതും വിളിക്കാത്ത അതിഥിക്ക് കുമ്മനം എന്ന് പേരിട്ടതും മിസിസ് കണ്ണന്താനത്തിന്‍റെ റിലാക്സേഷനും എല്ലാം കാരണക്കാരന്‍ അവരാണ് ...

New Update

തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തിൽ മൈക്രോസോഫ്റ്റിന്റെ എംഎസ്എന്നിൽ ആണ് ഗ്രൂപ്പും ചാറ്റും ഒക്കെ ആരംഭിച്ചത് . അന്നൊക്കെ എവിടെയും 24 മണിക്കൂർ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരുന്നില്ല .

Advertisment

യൂറോപ്പിലും അമേരിക്കയിലും പിന്നീട് ദുബായിലും കണക്ഷനുകൾ കിട്ടിത്തുടങ്ങിയപ്പോൾ നമ്മുടെ നാട്ടിൽ ഡയൽ അപ്പായിരുന്നു ഏക ആശ്രയം . ചുരുക്കം ചില നെറ്റ് കഫേക്കാരും ടെക്‌നോപാർക്കിലെ തലതൊട്ടപ്പന്മാരുമായ ടെക്നിഷ്യൻസും മാത്രമേ ഫുൾടൈം കണക്ഷനുകൾ ഉപയോഗിച്ചിരുന്നുള്ളൂ .

ആയിടക്കാണ് ഞങ്ങൾ കേരള ചാറ്റ് റൂമും കേരള കൂട്ട് റൂമും ആരംഭിച്ചത് . അമേരിക്കയിലുള്ള ചങ്ങാതിമാരെക്കൊണ്ട് 24 മണിക്കൂർ ഓണലൈനിൽ ചാറ്റ് റൂമിൽ ചുമ്മാ കിടക്കണം എന്നഭ്യർത്ഥിച്ചാണ് ചാറ്റ് റൂമുകൾ പൂട്ടാതെ കൊണ്ട് നടന്നിരുന്നത് .

മഞ്ഞ നിറത്തിലുള്ള ചുറ്റികയുള്ള ആളായിരിക്കും ചാറ്റ്‌റൂം മുതലാളി . ബ്രൗൺ നിറമുള്ള ചുറ്റികക്കാർ സൂപ്പർവൈസേഴ്സ് ആയിരിക്കും . അവർക്ക് മറ്റുള്ള മെമ്പര്‍മാരെ പുറത്താക്കുവാനുള്ള അധികാരം ഉണ്ടായിരുന്നു .

"പട്ടി ", " തെണ്ടി " എന്ന് തുടങ്ങിയുള്ള ഏത് തരത്തിലുള്ള മോശം വാക്കുകൾ ആര് പറഞ്ഞാലും അവരെ പുറത്താക്കും . ഒരുമണിക്കൂർ മുതൽ ലൈഫ് ടൈം വരെ പുറത്താക്കുവാനുള്ള സെറ്റപ്പ് ചാറ്റ് റൂമുകൾക്ക് ഉണ്ടായിരുന്നു .

ഞങ്ങൾ വീട്ടിൽ 24 മണിക്കൂർ ഡിഎസ്എൽ കണക്ഷൻ എടുത്ത് ഏഴോളം കംപ്യുട്ടറുകൾ നിരത്തിവെച്ച് നാലെണ്ണത്തിൽ പെണ്ണുങ്ങളുടെ പേരുകളും മൂന്നെണ്ണത്തിൽ ആണുങ്ങളുടെ പേരുകളും വെച്ചാണ് ചാറ്റ് റൂം നടത്തിയിരുന്നത് .

വീട്ടിൽ പട്ടിണി ആയിരുന്നാലും നെറ്റ് കണക്ഷൻ കളയുവാൻ ഞങ്ങൾ തയാറായിരുന്നില്ല. എന്നും പുലർച്ചെ മൂന്നു മണിക്ക് മൈക്രോസോഫ്ട് സെർവറുകൾ റീഫ്രഷ് ചെയ്യുന്ന സമയത്ത് ഞങ്ങളുടെ ചാറ്റ് റൂമുകൾ ശത്രുക്കൾ പിടിച്ചെടുക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . പലതരത്തിലുള്ള പ്രണയങ്ങളും

വിവാഹങ്ങളും വിവാഹമോചനങ്ങളും ഞങ്ങളിലൂടെ നടന്നിരുന്നു എന്നത് നഗ്നമായ സത്യമായിരുന്നു .

കേരളത്തിലെ പല പ്രമുഖന്മാരും പ്രമുഖികളും അന്ന് ഞങ്ങളുടെ മെമ്പർമാർ ആയിരുന്നു . അവരിൽ പലരുടെയും പ്രണയങ്ങളും വിവാഹങ്ങളും ഈ ചാറ്റ് റൂമുകളിലൂടെയാണ് നടന്നിരുന്നത് . മലയാളത്തിന്റെ മഹാനടൻ മമ്മുട്ടിക്ക ഞങ്ങളുടെ ചാറ്റ് റൂമിൽ വല്യേട്ടനായിരുന്നു . പ്രശസ്ത വ്‌ളോഗർ ലക്ഷ്മി മേനോൻ ഈ ചാറ്റ് റൂമിലെ ആദ്യ വനിതാ മെമ്പർ ആയിരുന്നു . അവർക്കൊക്കെ ഇതെല്ലാം ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന് കരുതുന്നു .

അന്നൊക്കെ ഒളിഞ്ഞും പതുങ്ങിയുമാണ് ചാറ്റ് ചെയ്തിരുന്നത് . കേരളത്തിലെ ആളുകൾ സ്വകാര്യ കമ്പനികളില്‍ ജോലിയ്ക്ക് പോകുന്ന ചില സ്ത്രീകളെ കാണുന്ന അതേ കഴുകൻ കണ്ണുകളിലൂടെ ആയിരുന്നു ചാറ്റ് ചെയ്യുന്നവരെ കണ്ടിരുന്നത് . എല്ലാവരുടെയും മനസ്സിൽ ചാറ്റ് ചെയ്യുന്നവരൊക്കെ എന്തൊക്കെയോ പാതകം ചെയ്യുന്നു എന്നാണ് .

അന്നൊക്കെ വീട്ടിൽ നിന്നും ഒരു സഹായവും കിട്ടിയിരുന്നില്ല. കാരണം അവൻ എപ്പോഴും കംപ്യുട്ടറിന്റെ മുന്നിലാണ് എന്നതാണ് കാരണം . ഇന്നിപ്പോൾ അവരൊക്കെ 24 മണിക്കൂറും വാട്സ് ആപ്പും ഫെസുബുക്കുമായി ജീവിതം കോഞ്ഞാട്ടയാക്കുകയാണ് . നമ്മൾ അതുക്കും മേലെ സഞ്ചരിക്കുന്നു .

പള്ളീലെ അച്ചന്മാരും മുസ്ല്യാക്കന്മാരും ഏറെ എതിർത്തിരുന്ന ഒന്നായിരുന്നു ഇന്റർനെറ്റ്, ഒപ്പം ചാറ്റിങ്ങും . കമ്മ്യുണിസ്റ്റുകൾ കംപ്യുട്ടറിനെ എതിർത്തപ്പോൾ അവരൊക്കെ ഇന്റർനെറ്റിനെ എതിർത്തു . അവർക്കൊന്നും ഇപ്പോൾ ഇപ്പറഞ്ഞ സാമഗ്രികളൊന്നും ഇല്ലാതെ ജീവിക്കുവാൻ വയ്യാതായിരുന്നു . അമേരിക്കയെങ്ങാനും ഒരു സാറ്റ് ലൈറ്റ് ഓഫ് ചെയ്‌താൽ ഇക്കൂട്ടരെയൊക്കെ ഭ്രാന്താശുപത്രിൽ ആക്കേണ്ടിവരും .

പിന്നീട് മൈക്രോസോഫ്ട് അതിബുദ്ധി കാണിച്ചുകൊണ്ട് ഒരു സെപ്റ്റംബർ 23 നു അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിൽ ചാറ്റ് റൂമുകൾ പെയ്ഡ് സർവീസ് ആക്കുവാൻ ശ്രമിച്ചു . ഈ അവസരം മുതലെടുത്തുകൊണ്ട്

പാൽറ്റാക്കും യാഹൂവും അടിച്ചു കയറി . യാതൊരു കൺട്രോളും ഇല്ലാതെ യാഹൂവും പാൽടാക്കും ചാറ്റ്‌റൂമുകൾ വിജയിപ്പിച്ചെടുത്തു .

അപ്പോഴേക്കും ഹൈ ഫൈവ് , മൾട്ടിപ്ലൈ , ഓവു തുടങ്ങി ആയിരക്കണക്കിന് സോഷ്യൽ സൈറ്റുകൾ വരിവരിയായി അവതരിച്ചു . പെട്ടെന്നായിരുന്നു ഓർക്കൂട്ടിന്റെ വരവ് . അതൊരു വൻ വിജയമായിരുന്നു . ആ വിജയം അവർ ആഘോഷിക്കുന്നതിന് മുൻപേ ഫേസ്‌ബുക്ക് ലോകം കീഴടക്കി തുടങ്ങി .

അപ്പോഴാണ് നമ്മുടെ പാലക്കാട്ടുകാരൻ ശശിതരൂർ ട്വിറ്റര്‍ എന്നൊരു സാധനം ഇന്ത്യക്കാരന്‍റെ മുന്നിലേക്ക് കൊണ്ടുവന്നത് . ആദ്യം ആർക്കും ഒന്നും മനസ്സിലായില്ലെങ്കിലും പിന്നീടതൊരു ഹിറ്റായിരുന്നു . ശരിക്കും പറഞ്ഞാൽ ട്വിറ്റര്‍ കമ്പനി ശശി തരൂരിന് ആ കമ്പനിയിൽ ഒരു വിയർപ്പോഹരി നൽകിയാൽ തെറ്റ് പറയാനാവില്ല .

അത്രേം ആ പാവം അതിന്നായി പണിയെടുത്തു . മന്ത്രിസ്ഥാനം വരെ തെറിക്കുന്ന തരത്തിൽ മാധ്യമങ്ങളും ഇംഗ്ലീഷ് ശരിക്കും മനസ്സിലാകാത്ത അർണാബിനെപ്പോലത്തെ ചാനലുകാരും കൂടെയുള്ള കോൺഗ്രസ്സുകാരും അദ്ദേഹത്തിനെതിരെ പണിയെടുത്തു . സോണിയാഗാന്ധിക്ക്‌ എന്തൊക്കെയോ മനസിലായതുകൊണ്ട് അദ്ദേഹത്തെ ശകാരിച്ചുകൊണ്ടു പിടിച്ചുനിർത്തി .

അന്ന് ഈ കോൺഗ്രസ്സുകാരും കോൺഗ്രസ്സ് പാർട്ടിയും സോഷ്യൽ മീഡിയയിൽ ശശി തരൂരിനെ എതിർത്തില്ലായിരുന്നവെങ്കിൽ ഇന്നിപ്പോൾ നരേന്ദ്ര മോഡി എന്നയാൾ ഇന്ത്യ ഭരിക്കില്ലായിരുന്നു . അത്രേം അഡ്വാൻസ് ആയിരുന്നു ശശിതരൂർ കോൺഗ്രസ്സിനും ഇന്ത്യക്കും സമ്മാനിച്ചത് .

വെറുമൊരു പഞ്ചായത്ത് മെമ്പർ ആയിരുന്ന ഒബാമ ചേട്ടൻ പത്തുകൊല്ലം അമേരിക്കൻ ഐക്യനാടുകൾ ഭരിച്ചത് സോഷ്യൽ മീഡിയ എന്ന ഈ പണ്ടാരം ഒന്നുകൊണ്ടു മാത്രമാണ് . ആർക്കും വേണ്ടാതിരുന്ന നമ്മുടെ

ട്രംപ് അമ്മാവനും അമേരിക്കൻ കസേരയിൽ ഇരിക്കുന്നത് സോഷ്യമീഡിയയിലെ ചില കളികൾ കൊണ്ട് മാത്രമാണ്.

ആയിരക്കണക്കിന് പെൺകുട്ടികൾ പിച്ചിച്ചീന്തപ്പെടുന്ന ഇന്ത്യ മഹാരാജ്യത്ത് ഒരു നിര്‍ഭയയിലൂടെ അരവിന്ദ് കെജ്രിവാൾ ദൽഹി സിംഹാസനത്തിൽ കുത്തിയിരിക്കുന്നത് സോഷ്യൽ മീഡിയയുടെ ഗുണമാണ് . ഈജിപ്തിലും യെമനിലും ലിബിയയിലും നേതാക്കൻമാരെ ചുഴറ്റിയെറിഞ്ഞതും ഈ സോഷ്യൽ മീഡിയതന്നെ .

ലോകം കണ്ട സാമ്പത്തിക ബുദ്ധിജീവിയായ മൻമോഹനെ പാവയാക്കിയതും ഇന്ദിരാഗാന്ധിയുടെ കുടുംബത്തില്‍ പിറന്ന രാഹുൽ ഗാന്ധിയെ പപ്പുവാക്കിയതും സോഷ്യൽ മീഡിയക്കാർ തന്നെ . അണ്ണാഹസാരെയും നിതിൻ ഗഡ്കരിയും കിരൺ ബേദിയും എന്തിനധികം ഒരു ചായക്കടക്കാരനായിരുന്നു എന്ന് പറയപ്പെടുന്ന നരേന്ദ്ര മോദിജി വരെ ലോകം കറങ്ങുന്നത് ഇപ്പറഞ്ഞ സോഷ്യൽ മീഡിയയുടെ സുഖം കൊണ്ടാണ് .

മലയാള സിനിമയിൽ ഇഗ്ളീഷ് ഭാഷ സംസാരിക്കുന്ന പൃഥ്വിരാജിന്‍റെ ഭാഷാ സംസ്കാരം തകർത്തെറിഞ്ഞതും ,

സന്തോഷ് പണ്ഡിറ്റ് എന്നൊരു കോമാളിയെ സൂപ്പർസ്റ്റാറാക്കിയതും , കേരളത്തിന്റെ പേടിസ്വപ്നമായിരുന്ന ഇ പി ജയരാജനെ കോമാളിയാക്കിയതും ,

ലാലേട്ടന്റെ തട്ടിപ്പുകളെ ലാലിസത്തിലൂടെ പുറത്തുകൊണ്ടുവന്നതും പാലായുടെ കെഎം മാണിസാറിനെ കോഴക്കാരനാക്കിയതും സരിതയെപ്പലെയുള്ള മൂന്നാം കിട പെണ്ണിനെ പതിവ്രതയാക്കിയതും ചങ്കൂറ്റമുണ്ടെന്ന് നമ്മളൊക്കെ വിശ്വസിച്ചിരുന്ന ടിവി രാജേഷിൻറെ കരച്ചിൽ ലോകം മുഴുവൻ കണ്ടതും

പിസി ജോർജ്ജിനെ താരമാക്കിയതും ചാനലുകാർ ഏറ്റെടുത്ത സോളാർ സമരം നിസ്സാരമാക്കിയതും മാണിയെ നിയസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കുവാൻ അവസരമുണ്ടാക്കി കൊടുത്തതും സോഷ്യൽ മീഡിയക്കാർ തന്നെ .

മമ്മുട്ടിയുടെയും ഇന്നസെന്റിന്റെയും മുകേഷിന്റെയും ഗണേഷിന്റെയും മഞ്ജുവാര്യരുടെയും

ഇരട്ടമുഖങ്ങൾ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുത്തതും ദിലീപിനെ അകത്താക്കിയതും പുറത്താക്കിയതും

ചുംബനസമരം നടത്തിയതും ,

വിളിക്കാത്ത അതിഥിക്ക് കുമ്മനം എന്ന് പേരിട്ടതും അൽഫോൻസ് കണ്ണന്താനത്തെയും റിലാക്സേഷൻ കിട്ടിയ ഭാര്യയെയും ചുരുട്ടി എറിഞ്ഞതും , കേരളത്തിന്റെ അഭിനവ ഗാന്ധിയൻ ആഷിഖ് അബുവിന്റെ തട്ടിപ്പുകൾ ജനങ്ങളിൽ എത്തിച്ചതും ,

കേരളത്തിന്റെ നന്മക്കായി അഹോരാത്രം പണിയെടുത്ത നികേഷ്‌കുമാറിനെ അഴീക്കോട്ട് തറപറ്റിച്ചതും , പലതരത്തിലുള്ള വർഗീയ ലഹളകൾ കേരളത്തിൽ നടപ്പിലാക്കാതെ വന്നതും ഇതേ സോഷ്യൽ മീഡിയക്കാർ തന്നെ എന്നത് നമ്മുക്ക് ഉറപ്പിച്ചു പറയാം .

കേരളത്തിന്റെ പൊതുവായ കണക്കെടുത്ത് നോക്കിയാൽ സോഷ്യൽ മീഡിയയിൽ ആദ്യമായി കൈ വെച്ച രാഷ്ട്രീയപാർട്ടി കോൺഗ്രസ്സ് തന്നെ . പക്ഷെ അതൊക്കെ ദുബായിൽ ഇരുന്നും അമേരിക്കയിൽ ഇരുന്നും ലണ്ടനിൽ ഇരുന്നും ഒക്കെയായിരുന്നു .

ഇന്റർനെറ്റിലൂടെ ഫ്രീ കോളുകൾ ചെയ്യാമെന്ന് കണ്ടപ്പോൾ കുറെ ഗൾഫുകാർ ലാപ്ടോപ്പും ഇന്റർനെറ്റും വാങ്ങി . അങ്ങനെ മുസ്ലിം ലീഗുകാരും എസ്‌ഡിപിഐ കാരും ജമാഅത് മുജാഹിദ് കാന്തപുരം സുന്നികളും സോഷ്യൽ മീഡിയയിൽ കയറിപ്പറ്റി .

കഴിഞ്ഞ തിരഞ്ഞെടുപ്പോടെ കമ്മ്യുണിസ്റ്റുകാരും ബിജെപിക്കാരും സോഷ്യൽ മീഡിയയിൽ കയറിക്കൂടി . ഇന്നിപ്പോൾ ഇവരൊക്കെ ചേർന്ന് തെറിവിളികളുടെ കൂമ്പാരമാണ് . തെറിവിളിയിൽ ഒന്നാം സ്ഥാനം കമ്മ്യുണിസ്റ്റ്, പിന്നെ ബിജെപി, അത് കഴിഞ്ഞാൽ എസ്‌ഡിപിഐ .

അങ്ങനെയാണിപ്പോൾ സോഷ്യൽ മീഡിയയുടെ ഒരു അവസ്ഥ . നാട്ടില്‍ കംബ്യൂട്ടര്‍ കൊണ്ടുവന്ന , ഡി പി ഇ പി കൊണ്ടുവന്ന കേരള കോൺഗ്രസ്സുകാർ ഇക്കാര്യത്തിൽ നൂറ്റാണ്ടുകൾ പിറകിലാണെന്നുള്ളത് എന്താണെന്നു മനസിലാകുന്നില്ല.

വാറ്റു ചാരയക്കാര്‍ കെട്ടിപ്പൊക്കിയ കോഴ വിവാദത്തില്‍ മാണി കുടുങ്ങിയിട്ടും സോഷ്യല്‍ മീഡിയ മാണിക്ക് പൊങ്കാലയിട്ടത് ആ കുറവിന് കാരണമാണ് . പല ചാനലുകളും പത്രങ്ങളും വാർത്തകൾ എടുത്തു ഷൈൻ ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ നിന്നാണ് .

ദിലീപ് കേസില്‍ ഉള്‍പ്പെടെ പല കേസുകളിലും കോടതി വിധികളെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ കഴിഞ്ഞത് സോഷ്യല്‍ മീഡിയയ്ക്ക് മാത്രമാണ്. ദിലീപ് അത് തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ് സോഷ്യല്‍ മീഡിയയെ സ്വാധീനിക്കാന്‍ ദിലീപ് പി ആര്‍ നല്‍കിയത് . അതിന്‍റെ നേട്ടം ദിലീപിന് കിട്ടുകയും ചെയ്തു .

തമിഴ്‌നാട്ടിൽ ജയലളിത മരിച്ചപ്പോൾ അമ്മയുടെ സഹോദരപുത്രി പുതിയ പാർട്ടി

ഉണ്ടാക്കുന്നു എന്ന വാർത്ത വന്നു . അപ്പോൾ ഞങ്ങൾ ചുമ്മാ എഴുതി . ദീപയുടെ പാർട്ടിയുടെ പേര് "അമ്മ ഡിഎംകെ " എന്ന്. അത് അതേപോലെ കേരളത്തിലെ മുഖ്യധാരാ പത്രങ്ങളും ചാനലുകളും ഏറ്റെടുത്തപ്പോൾ ഞങ്ങൾ പൊട്ടിച്ചിരിച്ചു .

രാഹുൽ ഗാന്ധി ട്വിറ്ററിൽ മോദിജിയെ കീഴ്പെടുത്തി എന്നത് വായിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ എഴുതുവാൻ പ്രേരിപ്പിച്ചത് . വിഎസ് അച്യുതാനന്ദൻ വരെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഫേസ്‌ബുക്കിൽ കയറി ഞരങ്ങിയ ഈ വേളകളിൽ , ഇനി വൈകിയാൽ കാൽച്ചുവട്ടിലെ മണ്ണ് ചോർന്നുപോകും എന്നുറപ്പിച്ചു പറയുന്നു .

അതുപോലെ അഴിമതി കളിച്ചുകൊണ്ടുണ്ടാക്കിയ കുറച്ചു പണമൊക്കെ ഇനിയും ഇറക്കി സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചില്ലെങ്കിൽ ഇന്ത്യ കണ്ടവന്മാർ ഭരിക്കും എന്നോർമ്മപ്പെടുത്തികൊണ്ട്

മാർക്ക് സുക്കർണ്ണന്റെ സിക്രട്ടറി വിജയനും ഡ്രൈവർ ദാസനും

 

congress sashitharoor
Advertisment