Advertisment

ചതുഷ്ദിന സൗദി -ഇൻഡോ സാംസ്കാരികോത്സവം ജുബൈലിൽ ഏപ്രിൽ 18  മുതൽ; ഉദ്ദിത് നാരായണൻ എത്തും  

New Update
Advertisment
ജിദ്ദ:   ചതുർദിന    സൗദി  - ഇൻഡോ  സാംസ്കാരികോത്സവത്തിന്  സൗദിയിലെ  കിഴക്കൻ  വ്യവസായ  നഗരമായ ജുബൈൽ വേദിയാകും സൗദിയിൽ  ഇയ്യിടെ കർമ്മ നിരതമായ സൗദി ജനറൽ എന്റെർടയിൻമെൻറ് അതോറിറ്റിയുമായി സഹകരണത്തോടെ  അരങ്ങേറുന്ന  സൗദി - ഇൻഡോ  സാംസ്കാരികോത്സവം  ഇത്തരത്തിലെ  ആദ്യത്തേതായിരിക്കുമെന്ന്  സംഘാടകർ  അവകാശപ്പെട്ടു. ഏപ്രിൽ 18 ന്  യവനിക  ഉയരുന്ന   പരിപാടി   21 വരെ നീണ്ടുനിൽക്കും.   
publive-image
ഇൻഡോ -സൗദി സാംസ്കാരികോത്സവത്തിന്റെ സുവനീർ ജുബൈലിൽ നടന്ന ചടങ്ങിൽ  മൻസൂർ പള്ളൂരിന് നൽകി   സ്വാൻ സ്ക്വയർ ഇവൻറ്സ് ജനറൽ ഡയറക്ടർ അഹ്‌മദ്‌ ഇബ്രാഹിം മുസ്തഫ നിർവഹിക്കുന്നു
പ്രശസ്ത    ബോളിവുഡ്  സംഗീത പ്രതിഭ   ഉദ്ദിത്  നാരായണൻ,  അദ്ദേഹത്തിന്റെ മകൻ  ന്നിവരുൾപ്പടെ   പല  പ്രശസ്ത   കലാകാരന്മാരും  ഗായകരും   പരിപാടിയ്ക്കായി എത്തും.    പ്രശസ്ത    അറബ്   ഗായകരും    കലാകാരന്മാരും  പരിപാടിയിൽ  തനത്  അവതരണങ്ങൾ    കാഴ്ചവെയ്ക്കും.    ഇവർക്ക് പുറമെ   കേരളത്തിൽ  നിന്നും  പുറത്തുമുള്ള      ഉന്നത   രാഷ്ട്രീയ,  ഭരണ   പ്രമുഖരും   പരിപാടിയിൽ അതിഥികളായെത്തുന്നുണ്ട്.
ഗാനമേളകൾ, വിവിധ  ഇന്ത്യൻ  സംസ്ഥാനങ്ങളിൽ   നിന്നുള്ള    നൃത്തങ്ങൾ  ഉൾപ്പെടെയുള്ള  കലാ ഇനങ്ങൾ,  അറബ്  സാംസ്കാരിക  പ്രകടനങ്ങൾ  എന്നിവ  ഉൾപ്പെടയുള്ള   വ്യത്യസ്ത  പരിപാടികളായിരിക്കും നാല്  ദിവസങ്ങളിലും    അരങ്ങേറുക.  

മേളയിൽ കുട്ടികൾക്കുള്ള വൈവിധ്യമാർന്ന വിനോദ പരിപാടികളും ഒരുക്കുന്നുണ്ട് .കൂടാതെ വിവിധ കരകൗശല , വിപണന , പ്രദർശന ആവശ്യങ്ങൾക്കായി നൂറോളം സ്റ്റാളുകളും  ഒരുങ്ങികൊണ്ടിരിക്കുന്നു. സ്വാൻ സ്ക്വയർ ഇവൻറ്സ്‌  ആണ്   സാംസ്കാരികോത്സവം  സംഘടിപ്പിക്കുന്നത്.  ജുബൈൽ  ഇന്റെർ കോണ്ടിനെന്റലിൽ   അരങ്ങേറുന്ന    പരിപാടിയിലേക്കുള്ളപ്രവേശനംടിക്കറ്റിലൂടെയായിരിക്കുമെന്ന്  സംഘാടക സമിതി ജനറൽ കൺവീനർ അഷ്‌റഫ് മജീദ്   അഷ്‌റഫ് അറിയിച്ചു.

ഇൻഡോ -സൗദി സാംസ്കാരികോത്സവത്തിന്റെ സുവനീർ ജുബൈലിൽ വെച്ചു നടന്ന ചടങ്ങിൽ വെച്‌ സ്വാൻ സ്ക്വയർ ഇവൻറ്സ് ജനറൽ ഡയറക്ടർ അഹ്‌മദ്‌ ഇബ്രാഹിം മുസ്തഫ പ്രമുഖ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന് നൽകി നിർവഹിച്ചു.  
 
Advertisment