Advertisment

ഞാന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമൊന്നുമല്ല. ജനസംഖ്യ കൂടിവരുന്ന സാഹചര്യത്തില്‍ ചിലര്‍ക്കെങ്കിലും കുട്ടികള്‍ ഉണ്ടാവാതിരിക്കുന്നതല്ലേ നല്ലത് - ഗര്‍ഭിണിയാണെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ വിദ്യാ ബാലന്‍റെ പ്രതികരണം

author-image
ഫിലിം ഡസ്ക്
New Update

വിവാഹിതരായ സ്ത്രീകള്‍ ആശുപത്രിയില്‍ പോയാലുടന്‍ ഗര്‍ഭിണിയാണെന്നാണോ എല്ലാവരും വിചാരിക്കുന്നതെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍. ഗര്‍ഭിണിയാണെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു വിദ്യ.

Advertisment

ഞാന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമൊന്നുമല്ലാ. ലോക ജനസംഖ്യ കൂടി വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ചിലര്‍ക്കെങ്കിലും കുട്ടികള്‍ ഉണ്ടാവാതിരിക്കുന്നതല്ലേ നല്ലതെന്നും വിദ്യ പറഞ്ഞു.

publive-image

വിവാഹത്തിനു വന്ന ഒരു അങ്കിള്‍ അടുത്ത തവണ കാണുമ്പോള്‍ നിങ്ങള്‍ രണ്ടു പേരല്ലാതെ മൂന്നാമതൊരാള്‍ കൂടി ഉണ്ടാകട്ടെയെന്നാണ് പറഞ്ഞത്. വിവാഹത്തിനു ശേഷം കുട്ടികള്‍ ഉടനെ വേണമെന്ന കാഴ്ചപ്പാടാണ്് പലര്‍ക്കും. പലപ്പോഴും ഇത് മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് അനാവശ്യമായി ഇടപെടുന്നതിലേയ്ക്കാണ് എത്തുന്നത്.

മുഖത്ത് കുരു വന്നാല്‍ പോലും ആശുപത്രിയില്‍ പോകുന്നയാളാണ് ഞാന്‍. ഇതൊക്കെ എന്റെയും ഭര്‍ത്താവ് സിദ്ധാര്‍ത്ഥിന്റെയും തീരുമാനങ്ങളും സ്വാതന്ത്ര്യവുമാണ്.

വിദ്യയെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനൊപ്പം ആശുപത്രിയില്‍ കണ്ടതോടെയാണ് ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

vidyabalan
Advertisment