Advertisment

ടിബിഎസ്എസിന്‍റെ 51 ശതമാനം ഓഹരി ക്വീസ് ഏറ്റെടുത്തു

New Update

publive-image

Advertisment
കൊച്ചി:ഇന്ത്യയിലെ പ്രമുഖ ഇന്‍റഗ്രേറ്റഡ് ബിസിനസ് സേവന ദാതാക്കളായ ക്വീസ് കോര്‍പ്പ് ലിമിറ്റഡ്('ക്വീസ്') ടാറ്റ ബിസിനസ് സപ്പോര്‍ട്ട് സര്‍വീസിന്‍റെ(ടിബിഎസ്എസ്) 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് ടാറ്റാ സണ്‍സ് ആന്‍റ് ടാറ്റ ക്യാപ്പിറ്റലുമായി കരാറില്‍ ഒപ്പുവച്ചതായി ക്യൂസ് കോര്‍പ്പ് ലിമിറ്റഡ് ഭാരവാഹികള്‍ അറിയിച്ചു. 49 ശതമാനം ഓഹരികള്‍ ടാറ്റ സണ്‍സ് കൈവശം വയ്ക്കും. റഗുലേറ്ററി നടപടികള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ പൂര്‍ത്തീകരിച്ച ശേഷം പുതിയ ബ്രാന്‍ഡില്‍ സേവനങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.
   ഇന്ത്യയിലെ പ്രമുഖ കസ്റ്റമര്‍ എക്സ്പീരിയന്‍സ്(സിഎക്സ്) മാനേജ്മെന്‍റ് കമ്പനിയാണ് ടാറ്റ ബിസിനസ് സപ്പോര്‍ട്ട് സര്‍വീസസ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി ബിഎഫ്എസ്ഐ, ഓട്ടോ ആന്‍റ് മാനുഫാക്ചറിങ്, ടെലികോം, മീഡിയ, റീട്ടെയില്‍ തുടങ്ങിയ രംഗങ്ങളില്‍ കമ്പനി വൈവിധ്യപൂര്‍ണമായ സേവനങ്ങള്‍ നല്‍കി വരികയാണ്. 27000ല്‍ അധികം ജീവനക്കാരെ ഉപയോഗിച്ചാണ് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിബിഎസ്എസ് 500 മില്യണ്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ഓരോ വര്‍ഷവും നിറവേറ്റുന്നത്. ഏറെ ആവേശത്തോടെയാണ് ടാറ്റ ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ക്വീസ് കോപ്പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജിത് ഐസക് പറഞ്ഞു.
   ലോകോത്തര ബിസിനസ് പ്ലാറ്റ്ഫോം നിര്‍മിക്കുകയെന്ന ലക്ഷ്യവുമായി കുതിക്കുന്ന ക്വീസിന്‍റെ നാഴികക്കല്ലായിരിക്കും ഈ നിക്ഷേപം. സിഎക്സ് രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഈ മേഖലയില്‍ വീണ്ടും നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ടിബിഎസ്എസിന് മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ടെന്നും ക്വീസുമായുള്ള സഹകരണം കരുത്താകുമെന്നും ടിബിഎസ്എസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രവീണ്‍ കേഡല്‍ പറഞ്ഞു. ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ശ്രീനിവാസ് കൊപ്പോലുവിന്‍റെ നേതൃത്വത്തിലായിരിക്കും തുടര്‍ന്നും സേവനങ്ങള്‍ നല്‍കുക. ക്വീസിന്‍റെ സഹകരണത്തോടെ പുതിയ മാര്‍ക്കറ്റുകളിലേക്ക് സേവനങ്ങള്‍ വിപുലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Tata teleservice
Advertisment