Advertisment

തക്കാളി കൃഷി ചെയ്യേണ്ടതെങ്ങനെയെന്നറിയാം ..

author-image
admin
New Update

ചെടിച്ചട്ടികളിലും, ചാക്കുകളിലും, ഗ്രോബാഗുകളിലും തക്കാളി കൃഷി ചെയ്യാം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ഉഷ്ണമേഖയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ജൂണ്‍, നവംബര്‍ മാസങ്ങളാണ് തക്കാളി കൃഷി ചെയ്യാന്‍ അനുയോജ്യം.

Advertisment

publive-image

കേരളത്തില്‍ പൊതുവെ കൃഷി ചെയ്യാത്ത ഒരു വിളയാണ് തക്കാളി. അല്‍പം ശ്രദ്ധവെച്ചാല്‍ പറമ്പിലും മുറ്റത്തും തക്കാളികൃഷി ചെയ്യാവുന്നതാണ്. വിത്ത് പാകി മുളപ്പിച്ചു നട്ടാണ് കൃഷി നടത്തേണ്ടത്. മികച്ചയിനം വിത്തുകള്‍ വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍. ശക്തി, മുക്തി, അനക്ഷ എന്നീ ഇനങ്ങളില്‍പെട്ട തക്കാളിയാണ് കൃഷി ചെയ്യാന്‍ നല്ലത്.

നല്ല നീര്‍വാര്‍ച്ചയും വളക്കൂറുള്ളതും മണലും കളിമണ്ണും കലര്‍ന്ന മണ്ണാണ് തക്കാളി കൃഷി ചെയ്യാന്‍ അനുയോജ്യം. പുളിരസമുള്ള മണ്ണില്‍ വളരുന്ന തക്കാളിയില്‍ ബാക്ടീരിയ മൂലം ഉണ്ടാകുന്ന വാട്ടം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ ചാരവും മഞ്ഞളും കൂട്ടിക്കലര്‍ത്തി വിത്ത് പാകാം. കൂടുതല്‍ വേണമെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്തിളക്കിയ സ്ഥലത്ത് വിത്ത് പാകാം.

മുപ്പത് ദിവസം പ്രായമാകുന്നതോടെ തക്കാളി തൈകളുടെ തണ്ടിന് ബലം വര്‍ധിക്കും. ഇതോടെ തക്കാളി തൈകള്‍ മാറ്റി നടാവുന്നതാണ്. വെള്ളം കെട്ടിനില്‍ക്കാതെ ചാലുകള്‍ എടുത്തുവേണം തൈകള്‍ നടുവാന്‍. തൈകള്‍ തമ്മില്‍ 60 സെന്റിമീറ്റര്‍ അകലം വേണം. തൈകള്‍ നട്ട് ഒരുമാസം കഴിഞ്ഞ് ചാണകപ്പൊടി, കപ്പലണ്ടി പിണ്ണാക്ക് എന്നിവ വളമായി നല്‍കാവുന്നതാണ്. തക്കാളിത്തണ്ടിന് കരുത്ത് കുറവായതിനാല്‍ താങ്ങ് കൊടുക്കണം.

തക്കാളി ചെടികളെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ ബാക്ടീരിയ കൊണ്ടുണ്ടാകുന്ന വാട്ടം, ഇലപ്പുള്ളി രോഗം, പുഴുക്കള്‍ എന്നിവയാണ്. ഇതിനെ പ്രതിരോധിക്കാന്‍ വിത്ത് പാകുമ്പോഴും തൈകള്‍ നടുമ്പോഴും കുമ്മായം വിതറുന്നത് നല്ലതാണ്.

tomato
Advertisment