Advertisment

തളരുന്നവർക്കായ് തണലാകാം: ചാക്കോ ചികിത്സാ സഹായത്തിനായ് 2017 ഡിസംബർ 15 വെളളിയാഴ്ച യാത്രാ കുവൈറ്റ് ടാക്സികൾ ഓടുന്നു

New Update

കുവൈത്ത്:  യാത്രാ കുവൈത്ത് അംഗവും കുവൈത്തിൽ ദീർഘകാലമായി ടാക്സി ഡ്രൈവർ ജോലി ചെയ്തിരുന്നതുമായ ഹരിപ്പാട് വൈളളംകുളങ്ങര ചാക്കോ മുളക്കശ്ശേരി പെട്ടന്നുണ്ടായ അസുഖത്താൽ റൂമിൽ തളർന്ന് വീഴുകയും, സുഹൃത്തുക്കളും, യാത്രയുടെ അംഗങ്ങളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

Advertisment

publive-image

കഴിഞ്ഞ 20 ദിവസങ്ങളായി ജാബിരിയ മുബാറക് അൽ കബീർ ആശുപത്രിയിൽ സ്ട്രോക് വന്ന് ഒരുവശം ഭാഗീകമായി തളർന്നുപോയ അവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ചാക്കോച്ചനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാ൯ തുടർചികിത്സക്കായ് നാട്ടിൽ അയക്കുവാനും, കുവൈറ്റിലെ വർദ്ധിച്ച മെഡിക്കൽ ഫീസ് അടക്കുവാനും, ഇവിടെ ചികിത്സിക്കുന്ന തുടർ ചിലവുകളുടെ പരിമിതിയും മറ്റും കണക്കിലെടുത്തും, അദ്ദേഹത്തെ എത്രയും വേഗം നാട്ടിൽ എത്തിക്കാ൯ യാത്രയുടെ അംഗങ്ങൾ കൈകോർക്കുന്നു.

ഈ സഹായത്തിനായ് 2017 ഡിസംബർ 15 വെളളിയാഴ്ച ചാക്കോ ചികിത്സാ ഫണ്ടിലേക്ക് യാത്രയുടെ ടാക്സികൾ ഓടുന്നു. ഈ ദിവസത്തിന്റെ ആദ്യ 3 മണിക്കൂർ സവാരിയുടെ വാടക ചാക്കോയ്ക്ക് നൽകി പ്രീയപ്പെട്ട സഹോദരന് ജീവിത തുണയാകാനുളള പ്രവർത്തനത്തിലാണ് യാത്രാ കുവൈത്ത്, ഈ കാരുണ്യപ്രവർത്തനത്തിൽ യാത്രയുടെ ടാക്സികൾ സവാരിക്കായ് വിളിച്ച് യാത്രക്കാർക്കും പങ്കാളികളാകാം എന്ന് യാത്രാഭാരവാഹികൾ അറിയിക്കുന്നു. തളരുന്നവർക്കായ് തണലാകാം.

Pravasi Gulf Middle East
Advertisment