Advertisment

തുറവൂരിൽ തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്തവരെ സർക്കാർ വീണ്ടും കബളിപ്പിക്കുന്നു

author-image
admin
New Update

തുറവൂർ :തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്തിട്ടു കൂലി നൽകാതിരുന്നത്തിൽ  പ്രതിഷേധിച്ച തൊഴിലാളികളെ  കബളിപ്പിക്കാൻ  അധികാരികളുടെ  ശ്രമം .ആദ്യം തൊഴിലുറപ്പുമായി ബന്ധപ്പെട്ട  ഉദ്യാഗസ്ഥരെ സമീപിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട  എല്ലാ ഉദ്യോഗസ്ഥർക്കും  ജോലി നഷ്ടമാകും   അതിനാൽ  സഹകരിക്കണമെന്ന് പറഞ്ഞെങ്കിലും  തൊഴിലാളികൾ  സമ്മതിച്ചില്ല , തുടർന്ന്  മെമ്പർ  മുൻകൈ  എടുത്തു  നടത്തിയ  തൊഴിലാണിതെന്നും  പഞ്ചായത്തിന്  കൂടുതൽ  അറിയില്ലെന്നും  പറഞ്ഞു .എന്നാൽ കളക്ട്രേറ്റിൽ തൊഴിലാളികൾ  പരാതിനൽകി ,അതിന്റെ   അടിസ്ഥാനത്തിൽ  അന്വേഷിക്കാൻ  വന്ന വ്യക്തി,   പരാതി ഒപ്പിട്ടു  നൽകിയ  എല്ലാവരുടെയും  ഫോൺ  നമ്പർ  ഉണ്ടായിട്ടും  മുൻകൂട്ടി  അറിയിക്കാതെയാണ്  വന്നതെന്നും  തൊഴിലാളികൾ  പറയുന്നു .

Advertisment

publive-image

എന്നാൽ  അന്വേഷണ ഉദ്യോഗസ്ഥൻ  വന്നതിനു  അഞ്ചു  മുൻപ്  മാത്രമാണ്  ഉദ്യോഗസ്ഥർ തൊഴിലിന്റെ  ശിലാഫലകം  സ്ഥാപിച്ചതെന്നും  അതിൽ  ചെയ്ത ജോലിയെ  കുറിച്ചുള്ള  വിവരങ്ങൾ  പറഞ്ഞിട്ടില്ലെന്നും പറയുന്നു .അന്വേഷണ  സംഘത്തിനൊപ്പം  വന്നവരോട്  മസ്റ്റ്  റോൾ  ആവശ്യപ്പെട്ടപ്പോൾ  അവർ  കാണിച്ച  മസ്റ്റ്  റോളിൽ  എഴുതിയിരുന്ന  പേരുകളിൽ   ജോലി  ചെയ്തവരുടെ  എണ്ണം  കുറവാണെന്നും  ജോലി  ചെയ്ത  ആറു  പേരുടെ  പേരുണ്ടെങ്കിലും  അവരുടെ   ഒപ്പല്ല  ഇട്ടിരുന്നതെന്നും  അറിയാൻ  കഴിഞ്ഞു .

തൊഴിലുറപ്പു  പദ്ധതിയുടെ  പേരിൽ  പണി  എടുപ്പിച്ചിട്ടു  ആറു മാസമായിട്ടും  കൂലി  നൽകാതിരുന്നത്  മുൻപ്  sathyamonline.com വർത്തയാക്കിയിരുന്നു .ഇപ്പോൾ  പദ്ധതിയുടെ  പേര്  വെളിപ്പെടുത്താതെ   ജോലി   ചെയ്തവരുടെ  കള്ള  ഒപ്പു കൂടി  ഇട്ടിരിക്കുകയാണ്  അധികൃതർ .

thozhilurappu
Advertisment