Advertisment

തൊടുപുഴയില്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചു ;എല്‍ഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായി

author-image
jayasreee
Updated On
New Update

തൊടുപുഴ: എല്‍ഡിഎഫിന് തൊടുപുഴ നഗരസഭാ ഭരണം നഷ്ടമായി. യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സായി. ബി.ജെ.പി അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു. ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കതിരെ നില്‍ക്കുന്ന എല്‍ഡിഎഫ് ഭരണം അവസാനിപ്പിക്കാന്‍ അവിശ്വാസത്തെ അനുകൂലിക്കുന്നുവെന്നായിരുന്നു ബി.ജെ.പി നിലപാട്.

22 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. വോട്ടെടുപ്പില്‍ നിന്ന് എല്‍ഡിഎഫ് വിട്ടുനിന്നു. വൈകിയെത്തിയ ഒരംഗത്തെ ഹാളില്‍ പ്രവേശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബഹിഷ്‌കരണമെന്ന് എല്‍ഡിഎഫ് അറിയിച്ചു. ആറു മാസം മുമ്പ് ടോസിലൂടെ കിട്ടിയ ഭരണമാണ് എല്‍ഡിഎഫിന് നഷ്ടമായത്.

35 അംഗ കൗണ്‍സിലില്‍ യുഡിഎഫി ന് പതിനാലും എല്‍ ഡി എഫിന് പതിമൂന്നും ബി ജെ പിക്ക് എട്ടും അംഗങ്ങളാണുള്ളത്. ഘടകകക്ഷി ധാരണ പ്രകാരം കേരളകോണ്‍ഗ്രസ് അംഗത്തിന് നഗരസഭ അദ്ധ്യക്ഷസ്ഥാനം നല്‍കുകയാണ് യു ഡി എഫിന്റെ ലക്ഷ്യം. അവിശ്വാസത്തെ പിന്തുണച്ചെങ്കിലും അദ്ധ്യക്ഷ പദവി തെരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കുമെന്നാണ് ബിജെപി നിലപാട്.

Advertisment