Advertisment

ദമ്മാമിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു

author-image
admin
New Update

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാം 91-ൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി മരിച്ചു. മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മൊയ്തീന്‍ കുട്ടി അപ്പടയാണ് മരിച്ചത്.

Advertisment

publive-image

തിങ്കളാഴ്ച്ച രാത്രി ഇശാ നമസ്കാരത്തിന്നായി റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചത് .കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ദമ്മാമില്‍ ബൂഫിയ(ചെറിയ ചായക്കട )യിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ദമ്മാം -91 ലെ അൽ മുവാസത്ത് ഹോസ്പിറ്റലിലാണുള്ളത്.

മരണ വർത്തയറിഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട് .നിയമ നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൊയ്തീന് ഭാര്യയും നാല് കുട്ടികളുമുണ്ട്.

Advertisment