Advertisment

ദിവസവും കട്ടൻചായ കുടിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങള്‍. അറിയാം ...

author-image
admin
New Update

ദിവസവും കട്ടൻചായ കുടിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണ് ഉള്ളതെന്ന് പഠനങ്ങള്‍ പറയുന്നു. ചായ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ എന്നറിയാം.

Advertisment

ചായയിലടങ്ങിയ പോളിഫിനോൾ, കാറ്റക്കിൻ തുടങ്ങിയ ആന്റി ഓക്സിഡന്റ്സ് അർബുദത്തെ തടയുമെന്നു പഠനങ്ങൾ പറയുന്നു. കട്ടൻചായയിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ഹൃദയത്തെ ഉത്തേജിപ്പിക്കുന്നതാണ്. അതിനാൽ ഹൃദയസംബന്ധമായ രോഗങ്ങളെ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുമത്രേ. ഹൃദയധമനികളുടെ കേടുപാടുകൾ കുറയ്ക്കാനും ഇതു സഹായിക്കുന്നു.

publive-image

ചായയിലെ ടാനിനും മറ്റു കെമിക്കലുകളും ദഹനത്തെ എളുപ്പമാക്കുന്നു. ദിവസവും ചായ കുടിക്കുന്നതുമൂലം ദഹനവ്യവസ്ഥ ആരോഗ്യമുള്ളതാകുന്നു.

കട്ടൻ ചായയിലടങ്ങിയിരക്കുന്ന കഫീൻ ആസ്തമ രോഗികളിൽ ബോങ്കോഡയലേറ്ററായി പ്രവർത്തിക്കുന്നു. കഫീനെക്കൂടാതെ മറ്റു ചില തിയോഫിലൈൻ സംയുക്തങ്ങൾ ശ്വാസകോശത്തിലെ വായു അറകളെ തുറക്കുന്നു. ഇതുമൂലം ആസ്തമ രോഗികളുടെ ശ്വാസംമുട്ട്, ചുമ, വലിവ് തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കുന്നു. കട്ടൻചായയിലടങ്ങിയിരിക്കുന്ന പോളിഫിനൈൽ പല്ലിൽ പ്ലാക്ക് ഉണ്ടാകുന്നത് തടയുമെന്നാണ്. കൂടാതെ പല്ലിൽ പോടുകൾ ഉണ്ടാകുന്നതും ദ്രവിക്കുന്നതും തടയുന്നു.∙ ദഹന വ്യവസ്ഥയുടെ ആരോഗ്യം.

Black tea
Advertisment