Advertisment

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകര പ്രദമാകേണ്ട കോസ്ടല്‍ പോലീസിന്‍റെ അഞ്ചരക്കോടിയുടെ നേത്ര ,യോദ്ധ എന്നീ രണ്ടു അത്യാധുനിക ഉപയാഗ ശൂന്യമായി നശിക്കുന്നു

New Update

കൊല്ലം :ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകര പ്രദമാകേണ്ട  കോസ്ടല്‍ പോലീസിന്‍റെ  അഞ്ചരക്കോടിയുടെ നേത്ര ,യോദ്ധ  എന്നീ രണ്ടു അത്യാധുനിക ഉപയാഗ ശൂന്യമായി നശിക്കുന്നു .ഒന്നര വര്‍ഷം മുന്‍പ് തകരാറിലായ ഇവ അറ്റകുറ്റ പണി നടത്താതെ നീണ്ടകര തുറമുഖത്ത് മാറി രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിചിട്ടിരിക്കയാണ് .

Advertisment

publive-image

ഏതു ഭീഷണിയും നേരിടാന്‍ കടലില്‍ എവിടെ വരെയും പോകാന്‍ കഴിയുന്ന ഈ ബോട്ടുകള്‍ തെക്കും ഭാഗത്തെ കായല്‍ തീരതായിട്ടാണ് കെട്ടിയിരിക്കുന്നത് .ഒന്നര വര്‍ഷമായിട്ടു ഇവിടെ  കെട്ടിയിട്ടിരിക്കയാണെന്നും  ഇടക്ക് ഒരു ബോട്ട് എവിടെക്കോ പോകുന്നുണ്ടെന്നും  അയല്‍ വാസികള്‍ പറയുന്നു .

എന്നാല്‍ ഇത് കേരളത്തില്‍ അഭ്യന്തര വകുപ്പിന് കീഴിലുള്ള ഈ ബോട്ട് നന്നാക്കേണ്ടത് വകുപ്പാണെന്നും അല്ലാതെ ഫിഷറീസ് വകുപ്പല്ലെന്നും എന്‍ .കെ .പ്രേമചന്ദ്രന്‍ എം .പി .പറഞ്ഞു .

മത്സ്യ തൊഴിലാളികള്‍ സ്ഥിരമായി അപകടത്തില്‍പ്പെടുന്ന  ജില്ലയില്‍ ഇതുപോലെ ബോട്ട് നശിക്കുന്നത് ഒരിക്കലും  അംഗീകരിക്കാന്‍ സാധിക്കില്ല .

boats
Advertisment