Advertisment

ദേ പുട്ട് .. ഇങ്ങനെ പൂട്ടി .. ദിലീപ് ഷോയില്‍ താരങ്ങളായത് മഞ്ജുവും മുകേഷും ഗണേഷും ഇന്നസെന്റും ബഷീറുമൊക്കെ. ഒടുവില്‍ മെഴുതിരിയേന്തും മാലാഖ സെന്‍ട്രല്‍ ജയിലില്‍ വന്നെത്തി !!

New Update

അങ്ങനെ ദേ പുട്ട് ... ഇങ്ങനെ പൂട്ടേണ്ടി വരുമ്പോൾ മലയാളി ഒരു കാര്യം ഉറപ്പിക്കേണ്ടതുണ്ട്. നെറിവില്ലായ്മ അല്ലെങ്കിൽ അസാധാരണമായ വളർച്ചകൾ എന്നും എവിടെയെങ്കിലും ഇടിച്ചു നിൽക്കും എന്നതിന്റെ തെളിവ് ദിലീപിന്റെ അറസ്റ്റോടെ നമ്മളെല്ലാം മനസ്സിലാക്കുന്നുണ്ടെങ്കിലും ഇപ്പോഴും എന്തൊക്കെയോ ട്വിസ്റ്റുകൾ നാം പ്രതീക്ഷിക്കേണ്ടതുണ്ട്.

Advertisment

ആരൊക്കെയോ എന്തൊക്കെയോ ഒളിച്ചു വെക്കുന്നുണ്ടോ ? ആരൊക്കെയോ ഇതിന്റെ പിന്നിൽ കരുക്കൾ നീക്കുന്നുണ്ടോ ? ആരൊക്കെയോ മുൻ വൈരാഗ്യങ്ങൾ തീർക്കുന്നുണ്ടോ ?

മമ്മുട്ടി, മോഹൻലാൽ, ഇന്നസെന്റ്, ഗണേഷ്, മുകേഷ് എന്നിവരൊക്കെ മലയാളികളെ പറ്റിക്കുന്നു എന്നൊരു നഗ്ന സത്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടതിൽ ഏറെ സന്തോഷിക്കുന്നു. നാമെല്ലാവരും ഇനി മേലാൽ ഒരു രാഷ്ട്രീയ കക്ഷിയും സിനിമാക്കാരെ എംപിയോ എംഎൽഎയോ ആക്കുവാൻ മെനക്കെടില്ല എന്നത് ഓരോരോ മണ്ഡലങ്ങളിലെയും അതാത് പാർട്ടികളിലെ പ്രവർത്തകർക്ക് ആശ്വസിക്കാം.

publive-image

മുഖത്ത് ഛായം തേക്കുന്നവനെ വിശ്വസിക്കാത്ത അവസ്ഥ കേരളത്തിൽ സംജാതമായിരിക്കുന്നു. ഇനി വേണേൽ ഈ അറസ്റ്റിൽ ആളൂരിന്റെ കുനുഷ്ട് ബുദ്ധിയുണ്ട്. അല്ലെങ്കിൽ നടിയെ വേറെ ആരോ എന്തൊക്കെയോ ചെയ്തിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് ആരെങ്കിലുമൊക്കെ വന്നാലും അത്ഭുതപ്പെടേണ്ടതില്ല.

ദിലീപ് പാവമാണെന്നൊന്നും ആരും പറയുകയുമില്ല. കാരണം ഒരു മിമിക്രി കലാകാരനിൽ നിന്നും മലയാള സിനിമ വാഴുന്ന നിലയിലേക്ക് ഒരാൾ വളർന്നുവെങ്കിൽ അത്യാവശ്യം തരികിടകളും തല്ലിപ്പൊളികളും ഉണ്ടാകാതിരിക്കില്ല.

തിയറ്ററിൽ ആളെവിട്ട് കയ്യടിപ്പിക്കുകയും അതുപോലെ കൂവുകയും ചെയ്യിക്കുന്ന ഒരു സംസ്കാരം കേരളത്തിൽ പാകിയ ഒരാളാണ് ഈ ആലുവക്കാരൻ. പാവം എന്നൊക്കെ പറയുകയാണെങ്കിൽ ആത്മഹത്യ ചെയ്ത ശ്രീനാഥും സിനിമകൾ ഇല്ലാത്ത ശങ്കറും, ഏവരും മറന്നുപോയ ജോസും രവീന്ദ്രനും അതുപോലെയുള്ള നടന്മാരുമാണ്.

ഒരു നടൻ മാത്രമല്ല ഒരു നല്ല കച്ചവടക്കാരൻ കൂടിയാണെന്ന് തെളിയിച്ച ആളാണ് ദിലീപ്. കുനുഷ്ട്ടിന്റെ അടയാളമായ പൊക്കവും അതുപോലെ സൂത്രവും എല്ലാം കൂടി ഒത്തുവന്നപ്പോൾ രാഷ്ട്രീയക്കാരേക്കാൾ

കുശാഗ്രബുദ്ധിയും സാമർത്ഥ്യവും കൈവന്നു.

മനുഷ്യൻ ജയിച്ചു ജയിച്ചു കയറുമ്പോൾ പലപ്പോഴും പിന്നിലേക്ക് തിരിഞ്ഞുനോക്കാറില്ല. എല്ലാറ്റിനും സഹായത്തിനായി ആളുണ്ട് എന്ന ആത്മവിശ്വാസവും കൂട്ടുകാരൊക്കെ മന്ത്രിയും എംപിയും എംഎൽഎയും ഒക്കെ ആവുമ്പോഴും മനസ്സിൽ അഹങ്കാരം കയറി കൂട്ടിയാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല.

ഒരു കാര്യംകൂടി പറയാതെ വയ്യ, മഞ്ജുവാര്യർ ഇടപെട്ടില്ലായിരുന്നുവെങ്കിൽ കേസിലെ പ്രതികളെ ഒരാഴ്ച കൊണ്ട് അറസ്റ്റ് ചെയ്യാമായിരുന്നു എന്ന് കരുതുന്നവരും ഉണ്ട് . മഞ്ജുവാര്യർക്ക് കിട്ടിയ അജ്ഞാത പിന്തുണകൾ പ്രകാരം അതി ശക്തയായി പ്രതികരിച്ചപ്പോൾ മലയാളത്തിലെ ആൺസിംഹവും പുലിമുരുകനും മാന്നാർമത്തായിയും ബഡായി ബംഗ്ലാവും സോളാർ നായകനും ഒക്കെ ഒരുമിച്ചു.

അവരുടെ മുഴുവൻ ശക്തിയും ബന്ധങ്ങളും ഉപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രിയെ വരെ തെറ്റിദ്ധരിപ്പിച്ചു. പോലീസിനെ വഴി തെറ്റിച്ചു. എല്ലാം ചീറ്റിയത് പിടി തോമസിന്റെ ശക്തമായ ഇടപെടൽ ആണെന്നാണ് തോന്നുന്നത്. അല്ലെങ്കിൽ ലാലിന്റെ വീട്ടിൽ വെച്ചുതന്നെ ഈ കേസ് ഇല്ലാതായിപ്പോയേനെ !!!

അടുത്ത തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലും കൊല്ലം നിയമസഭാ മണ്ഡലത്തിലും

ഇടതുപക്ഷം വേറെ നല്ല ആളുകളെ ഇറക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവിടെ കോൺഗ്രസ്സുകാർ പടക്കം പൊട്ടിക്കു൦.

പത്തനാപുരത്ത് ഒന്നും സംഭവിക്കില്ല. കാരണം അവർക്കറിയാം അവരുടെ എംഎൽഎയുടെ സ്വഭാവം . അതുപോലെ അമ്മയെന്ന ഈ സംഘടന പിരിച്ചുവിടുകയോ ഇന്നസെന്റിനെ രാജിവെപ്പിച്ച് കെപിഎസി ലളിതയെപ്പോലുള്ള ഒറിജിനൽ അമ്മമാരെ തലപ്പത്ത് ഇരുത്തുകയോ ചെയ്തില്ലെങ്കിൽ ഇനിയും കുറെ മുഖ൦മൂടികളെ നമുക്ക് കാണേണ്ടിവരും.

ചെറിയ പെരുന്നാൾ കഴിഞ്ഞിട്ടും പെരുന്നാൾ ആഘോഷിച്ച വ്യക്തിയാണ് ലിബർട്ടി ബഷീർ. അദ്ദേഹത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാതെ വയ്യ. തലശ്ശേരിയിൽ നെയ്‌ച്ചോറും പോത്തും വിളമ്പി എന്നാണ് കേൾക്കുന്നത് . വിളമ്പുവാൻ ബൈജു കൊട്ടാരക്കരയും വിനയനും എത്തിയെന്നും സോഷ്യൽ മീഡിയയിൽ ട്രോളുകാർ എഴുതിക്കണ്ടു.

പാവം സലിം കുമാർ തൊടുന്നതൊക്കെ പാമ്പാവുന്നു. കൊച്ചിൻ ഹനീഫയും മച്ചാൻ വർഗീസും കലാഭവൻ മണിയും അടങ്ങുന്ന ഒരു ഗ്രൂപ്പ് മണ്മറയുകയും സലിംകുമാർ സുഖമില്ലാതാവുകയും ദിലീപ് ജയിലിൽ ആകുകയും ചെയ്തതോടെ ഒരുപിടി നല്ല ചിത്രങ്ങൾ ഇല്ലാതാകുന്നു.

പുലിമുരുകനിൽ കിട്ടിയ കുറച്ചുപണം കളഞ്ഞുകുളിച്ച രാമലീലയുടെ നിർമ്മാതാവ് തോമാച്ചന്റെ കണ്ണിൽ

മുളകുപൊടി വിതറിയ അവസ്ഥയിലാണിപ്പോൾ. സല്ലാപം എന്ന സിനിമയിലൂടെ ദിലീപിനെ ആദ്യമായി സിനിമയിലേക്ക് നായകനായി കൊണ്ടുവന്ന സുന്ദർദാസ് "വെൽക്കം ടു സെൻട്രൽ ജയിൽ" എന്ന സിനിമയിലൂടെ ദിലീപിനെ നായകനാക്കി ജയിലിലേക്ക് അയക്കുവാനും കൂട്ടുനിന്നു. ദേ പുട്ട് എന്ന ഭക്ഷണശാലയിൽ മുതൽമുടക്കിയ പണവും അര്‍ഹതപ്പെട്ടതായിരുന്നില്ല എന്ന സത്യവും ഇപ്പോൾ ഓർമ്മിപ്പിക്കുന്നു.

അവസാനം ഇറങ്ങിയ സിനിമയായ ജോർജേട്ടൻസ് പൂരത്തിലെ ആ ഗാനം ഇപ്പോഴും മനസ്സിൽ പാടുന്നു. "ഒടുവിലെ യാത്രക്കായിന്നു പ്രിയജനമേ ഞാൻ പോകുന്നൂ, മെഴുതിരിയേന്തും മാലാഖ മരണ രഥത്തിൽ വന്നെത്തി"

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ

നഷ്ടപ്പെടുത്തിയാൽ പിന്നെന്ത് പ്രയോജനം എന്നോർമ്മിപ്പിച്ചുകൊണ്ട്

സെൻട്രൽ ജയിലിൽ നിന്നും പൾസർ ദാസനും കിട്ടുണ്ണി വിജയനും

Advertisment