Advertisment

നാൽപതു വയസ്സിനു ശേഷം സ്ത്രീകള്‍ എന്തൊക്കെ കഴിക്കണം ? അറിയാം ...

New Update

നാൽപതു വയസ്സിനു ശേഷം എന്തൊക്കെ കഴിക്കരുത് എന്നല്ലേ സാധാരണ സ്ത്രീകളുടെ ആലോചന. അധികം കഴിച്ചാൽ ശരീരഭാരം കൂടും, വണ്ണം വയ്ക്കും എന്നിങ്ങനെ പോകുന്നു ചിന്തകൾ. പക്ഷേ കഴിച്ചില്ലെങ്കിലോ, വനിവനി

Advertisment

അതികഠിനമായ ആരോഗ്യപ്രശ്നങ്ങളാണ് സ്ത്രീകളെ കാത്തിരിക്കുന്നത്. മുടി കൊഴിച്ചിൽ, എല്ലുകൾക്കു ബലക്കുറവ്, കണ്ണിനു താഴെ കറുപ്പ്, പല്ലുകൾക്കു പോട്, നടുവേദന തുടങ്ങി ഒരുപാടു പ്രശ്നങ്ങൾ. ആരോഗ്യമുള്ള ഭക്ഷണവും നല്ല വ്യായാമവും ഉണ്ടെങ്കിൽ നാൽപതുകളിലും യൗവനത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്താം.

publive-image

40 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണ സാധനങ്ങൾ

ഓട്സ്

ദിവസവും വെറും മൂന്നു ഗ്രാം ഓട്സ് കഴിച്ചാൽ മതി, കൊളസ്ട്രോളിന്റെ അളവു കൂടാതെ നിലനിർത്താം.

ചെറി, ബദാം, ആൽമണ്ട്, നിലക്കടല

ചെറി, ആൽമണ്ട്, ബദാം, നിലക്കടല തുടങ്ങിയവ ഇടയ്ക്കിടെ കഴിക്കുക. എല്ലുകൾക്കു വേണ്ടത്ര പോഷണം കിട്ടും. വിശപ്പു ശമിക്കുന്നതുകൊണ്ട് ചോറ് അധികം കഴിക്കുന്നത് ഒഴിവാക്കാം.

മീൻ

നാൽപതു കഴിഞ്ഞാൽ വലിയ മീനുകളെ വേണ്ടെന്നു വച്ചു ചെറുമീനുകളിലേക്കു മാറുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ട്യൂണ, സാൽമൺ, കൊഴുവ തുടങ്ങിയവ ധാരാളം കഴിക്കുക. ശരീരത്തിനു വേണ്ടത്ര കാൽസ്യവും കിട്ടും.

സോയ ബീൻ

സോയ ബീൻ ചങ്സ് കറിവച്ചു കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികവും. അതു പക്ഷേ ഫൈബർ നീക്കം ചെയ്ത സാധനമാണ്. സോയാ ബീൻ വാങ്ങി ഒരു രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേന്നു കഴുകി വാരി നാലഞ്ചു ദിവസം വെയിലിൽ ഉണക്കിയെടുക്കുക. ഇതു ഗോതമ്പിനൊപ്പം ചേർത്തു പൊടിച്ചു ചപ്പാത്തി ഉണ്ടാക്കി കഴിച്ചാൽ മതി. ഒന്നാന്തരം പോഷണമായി. കടലയും ഇതുപോലെ ചേർത്തു പൊടിക്കാം. സോയാ ബീൻ കുതിർത്ത് അരച്ച് അരിച്ചെടുത്തു കിട്ടുന്ന സോയാ മിൽക്ക് വെള്ളം ചേ‍ർത്തു കട്ടികുറച്ചു തിളപ്പിച്ചു കുടിക്കുന്നതും നല്ലതാണ്.

പാൽ

ചായയ്ക്കൊപ്പം ശരീരത്തിലെത്തുന്ന അരഗ്ലാസിൽ കുറഞ്ഞ പാലാണു മിക്ക സ്ത്രീകൾക്കും ആകെ കിട്ടുന്ന പാലിന്റെ അളവ്. സ്ത്രീകളുടെ ശരീരത്തിന് ആവശ്യമായ കാൽസ്യത്തിന്റെ അളവു നികത്താൻ ഈ പാൽ മതിയാവില്ല. ദിവസവും ഓരോ ഗ്ലാസ് പാൽ ഓട്സ്, കോൺഫ്ലേക്സ് തുടങ്ങിയത് ഏതെങ്കിലും ചേർത്തു കഴിക്കുക. അല്ലെങ്കിൽ പഴച്ചാറുകളിൽ പാൽ ചേർത്തു സ്മൂത്തി ഉണ്ടാക്കി കഴിക്കുക.

ചെറുപയർ

ദിവസവും ചെറുപയർ, കടല, പരിപ്പ് തുടങ്ങി ഏതെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പുട്ടിനൊപ്പം ചെറുപയർ. ഇഡ്ഡലിക്കൊപ്പം സാമ്പാർ, ഇടിയപ്പത്തിനൊപ്പം കടലക്കറി തുടങ്ങിയ രൂപത്തിൽ മതി. പ്രഭാത ഭക്ഷണം കറി കൂട്ടി കഴിക്കുക. കാർബോഹൈഡ്രേറ്റും പ്രോട്ടീനും വേണ്ടത്ര കിട്ടും. പ്രഭാത ഭക്ഷണം നന്നായാൽ ആ ദിവസം ക്ഷീണം അറിയില്ല.

healthy diet
Advertisment