Advertisment

നിറം വർധിക്കുന്നതിനും ചർമത്തിന് തിളക്കമുണ്ടാകുവാനും ശരീരഭാരം കുറയ്ക്കാനും വെറും വയറ്റില്‍ വെള്ളം കുടിക്കാം ..

author-image
admin
New Update

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ വളരെയേറെയാണ്. ഇത് ശരീരത്തിലെ ഓരോ അവയവങ്ങളുടെയും സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി കൂടിയാണിത്.

Advertisment

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനനാളിയെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുമ്പോൾ അതു പുറത്തു കളയാനുള്ള ത്വര ശരീരത്തിനുണ്ടാകും. ഇങ്ങനെ ദിനവും ചെയ്യുകയാണെങ്കിൽ വയർ ശുദ്ധീകരണം സ്വാഭാവികമായും സംഭവിക്കും.

publive-image

കൂടാതെ ധാരാളം വെള്ളം കുടിക്കുന്നത് ശരീരഭാരം വളരെ പെട്ടന്ന് കുറയ്ക്കുന്നു. ജലത്തിന് കലോറിയില്ല എന്നതുകൊണ്ടുതന്നെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വയർ നിറഞ്ഞിരിക്കാൻ സഹായിക്കുന്നു. ഇതിന് മറ്റു ദോഷഫലങ്ങൾ ഇല്ല. വെളളം മെറ്റബോളിസത്തെ വേഗത്തിലാക്കുന്നതുമൂലം കലോറി വേഗത്തിൽ ദഹിച്ചു തീരുന്നു. ഡയറ്റിങ്ങിൽ ആണെങ്കിൽ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ 25% കൂട്ടുന്നു. ഇതുമൂലം ഭക്ഷണം പെട്ടന്ന് ദഹിക്കുകയും ക്രമേണ ശരീരഭാരം കുറയുകയും ചെയ്യുന്നു. ദിവസവും നാല് ലിറ്റർ വെള്ളം ശരീരത്തിന് ഉത്തമമാണ്.

മാത്രമല്ല, നിറം വർധിക്കുന്നതിനും തിളക്കമുള്ള ചർമം ഉണ്ടാകുന്നതിനും വെള്ളം കുടിക്കുന്നത് സഹായകമാകും. വിഷാംശങ്ങൾ കൂടി ചേർന്നിരിക്കുന്നതു മൂലമാണ് ശരീരത്തിൽ കറുത്ത പാടുകൾ ഉണ്ടാകുന്നത്. ഈ വിഷാംശങ്ങളെ പുറത്തു കളയാൻ വെള്ളം സഹായിക്കുന്നു. കൃത്യമായ മലവിസർജനം വൃത്തിയുള്ളതും തിളക്കമുള്ളതുമായ ചർമമുണ്ടാകാൻ സഹായിക്കും. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ഈ പ്രക്രിയയെ വോഗത്തിലാക്കുന്നു. കൂടാതെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുകയും പല രോഗങ്ങളെയും ചെറുക്കുകയും ചെയ്യും.

 

 

മൂത്രമൊഴിക്കുമ്പോഴെല്ലാം ശരീരത്തിലെ വിഷാംശങ്ങൾ വെള്ളത്തിന്റെ രൂപത്തിൽ പുറത്തുകളയുന്നു. എത്രത്തോളം വെള്ളം നിങ്ങൾ കുടിക്കുന്നോ ഏകദേശം അത്ര തന്നെ മൂത്രമായി പുറത്തേക്കു പോകുന്നു. ഇങ്ങനെ നിങ്ങളുടെ ശരീരം വിഷപദാർത്ഥങ്ങളെ പുറത്തു കളഞ്ഞ് ശരീരം വൃത്തിയാക്കി രോഗങ്ങളിൽ നിന്നു സംരക്ഷിക്കുന്നു.‌

Health tip
Advertisment