Advertisment

പി എം എഫ് ഗ്ലോബല്‍ കമ്മറ്റി ഓഫീസ് തിരുവനന്തപുരത്ത് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു

New Update

തിരുവനന്തപുരം: ആഗോള മലയാളികളുടെ പോതുവേദിയായ സൗദിയടക്കം നാല്പതോളം രാജ്യങ്ങളില്‍ സംഘടനാസംവിധാനമുള്ള പ്രവാസി മലയാളി ഫെഡറേഷന്‍റെ ഗ്ലോബല്‍ കമ്മറ്റിയുടെ പുതിയ ഓഫിസ് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് അടുത്ത് വൈ എം സി എ ഹാളിന് അടുത്ത് ഇന്നു രാവിലെ ബഹുമാനപെട്ട തദേശസ്വയഭരണവകുപ്പ് മന്ത്രിയും പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.പ്രവാസി മലയാളി ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ കാണുകയും തന്‍റെ ശ്രദ്ധയില്‍ പെടുകയും ചെയ്തിട്ടുടെന്ന് കെ ടി ജലീല്‍ പറഞ്ഞു നിയമസഭാസമ്മേളനം നടക്കുന്നതുകൊണ്ടാണ് തനിക്ക് പി എം എഫ് ബഹറൈനില്‍ നടത്തിയ മീറ്റില്‍ പങ്കെടുക്കാന്‍ സാധികാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു എ ഡി ജി പി ശ്രീലേഖ ഐ പി എസ് ഗ്ലോബല്‍ പി എം എഫ് ചെയര്‍മാന്‍ ജോസ് കാനാട്ട്, കോര്‍ഡിനെറ്റര്‍ ജോസ് പനച്ചിക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഷാഹിദാ കമാല്‍ ഇന്ത്യന്‍ കോര്‍ഡിനെറ്റര്‍ എസ് അജിത്‌ കുമാര്‍ കേരള പ്രസിഡണ്ട്‌ ബേബി ,കോര്‍ഡിനെറ്റര്‍ ചന്ദ്രസേനന്‍ തുടങ്ങി നിരവധി പി എം എഫ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

publive-image

നാട്ടിലെത്തുന്ന പ്രവാസി മലയാളികളുടെ പ്രശനങ്ങള്‍ പരിഹരിക്കുന്നതിനും അവര്‍ക്കൊരു മാര്‍ഗ്ഗദീപമായി പ്രവര്‍ത്തിക്കുന്നതിനും പുതിയ ഓഫീസ് പ്രവര്‍ത്തനം ഉപകരികുമെന്ന് പേ എം എഫ് നേതാക്കള്‍ പറയുകയുണ്ടായി

Pravasi
Advertisment