Advertisment

പുസ്തകചർച്ചയും സമ്മാനദാനവും സംഘടിപ്പിച്ചു

New Update

റിയാദ് :റിയാദ് കെ എം സി സി സൈബർവിംഗിന്റെ ആഭിമുഖ്യത്തിൽ പുസ്തകചർച്ചയും ഓൺലൈൻ ക്വിസ് സീസൺ 1 വിജയികൾക്കുള്ള സമ്മാനദാനവും നടത്തി .

Advertisment

കെ എം സി സി ഓഫീസിൽ നടന്ന പരിപാടിയിൽ ഗ്രെയ്‌സ് എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിദ്ധീകരിച്ച എം സി വടകരയുടെ 'സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ 'എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടന്നു .

publive-image

കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ തന്ത്ര പ്രധാന റോളുകൾ കൈകാര്യം ചെയ്ത ബാഫഖി തങ്ങൾ ,മുസ്ലിം സമുദായത്തിനും സമൂഹത്തിനും നൽകിയ സംഭാവനകളും മുസ്ലിം ലീഗ് പാർട്ടിക്ക് ബഹുജന അടിത്തറ ഉണ്ടാക്കിയെടുക്കുന്നതിൽ വഹിച്ച നേതൃപരമായ പങ്കും അദ്ദേഹത്തിന്റെ വ്യക്തി ജീവിതം പകർന്ന് നൽകുന്ന സന്ദേശങ്ങളുമൊക്കെ ചർച്ചയിൽ പങ്കെടുത്തവർ പങ്ക് വെച്ചു .

സുഹൈൽ കൊടുവള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ജലീൽ തിരൂർ ഉദ്ഘാടനം ചെയ്തു . അഷ്‌റഫ് തങ്ങൾ ,കെ ടി അബൂബക്കർ ,സത്താർ താമരത്ത് ,മാമുക്കോയ തറമ്മൽ ,സഫീർ മുഹമ്മദ് ,ജാഫർ സാദിഖ് ,അബ്ദുറഹ്മാൻ ഫാറോക്ക് ,ജുനൈദ് മാവൂർ ,സിദ്ധീഖ് പാലക്കാട് , ഷംസു പെരുമ്പട്ട ,അബ്ദുൾ കലാം ,ശബാബ് പടിയൂർ , കെ പി മുഹമ്മദ് ,ഷാഫി മാസ്റ്റർ ,ഹംസത്തലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു .

ക്വിസ് മത്സര വിജയികളായ കെ ടി അബൂബക്കർ ,ജാഫർ സാദിഖ് എന്നിവർക്കുള്ള സമ്മാനം അഷ്‌റഫ് താങ്ങൾ ചെട്ടിപ്പടി ,കെ പി മുഹമ്മദ് കളപ്പാറ എന്നിവർ നൽകി .ഷഫീഖ് കൂടാളി സ്വാഗതവും ജാബിർ വാഴമ്പുറം നന്ദിയും പറഞ്ഞു .

Advertisment