Advertisment

പ്രധാനമന്ത്രിയെ അനുകരിച്ചു കൈയടി നേടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരമയ്യ

New Update

ബാംഗ്ലൂര്‍ :പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ചു  കൈയടി നേടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരമയ്യ .ഒരു പൊതു പരിപാടിയില്‍ ആയിരുന്നു സിദ്ധാരമയ്യായുടെ പ്രകടനം .

Advertisment

publive-image

സബ്ക സാത്ത് സബ്ക വികാസ് (എല്ലാ വര്‍ക്കും വികസനം )എന്ന മുദ്രാ വാക്യം മോഡി തന്‍റെ പ്രസംഗങ്ങളില്‍ ആവര്‍ത്തിക്കാറുണ്ട് .മോഡിയുടെ ശബ്ദത്തില്‍ ഈ മുദ്രാവാക്യം പറഞ്ഞാണ് സിദ്ധാരമയ്യ കൈയടി നേടിയത് .

അച്ഛാ ദിന്‍ വരുമെന്ന് പറഞ്ഞാണ് മോഡി  2014 ല്‍ അധികാരത്തില്‍ വന്നത് .എന്നാല്‍ ആര്‍ക്ക് ,എപ്പോള്‍ കൈവരുമെന്നായി അടുത്ത ചോദ്യം .കള്ള പണമെല്ലാം തിരികെ കൊണ്ട് വരുമെന്ന് പറഞ്ഞിട്ട് എന്തായി ,പിടിച്ചെടുത്ത പണത്തില്‍  നിന്നും പതിനഞ്ചു ലക്ഷം പോയിട്ട് പതിനഞ്ചു പൈസ എങ്കിലും നിക്ഷേപിച്ചോ എന്ന് അദ്ദേഹം ആരാഞ്ഞു .വികസനമെത്തിയില്ല ,നല്ലദിനങ്ങളും വന്നില്ല ,അക്കൌണ്ടില്‍ പതിനഞ്ചു ലക്ഷം വന്നതുമില്ല .സിദ്ധാരമയ്യ പരിഹസിച്ചു .

Bangalore Metro
Advertisment