Advertisment

പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങുമായി സാരഥി കുവൈറ്റ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : Service To Humanity എന്ന അടിസ്ഥാന തത്വത്തിൽ ഊന്നി പ്രവർത്തിക്കുന്ന സാരഥി കുവൈറ്റിന്റെ നേതൃത്വത്തിൽ കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായവരെ സഹായിക്കുവാൻ സമാഹരിച്ച തുകയുടെ രണ്ടാംഘട്ട വിതരണം വെള്ളിയാഴ്ച 07-12-2018 മംഗഫ് ഇന്ദ്രപ്രസ്ഥ ഹാളിൽ വച്ചു നടത്തുകയുണ്ടായി.

Advertisment

പ്രളയാനന്തരം സാരഥിയുടെ നേതൃത്വത്തിൽ അംഗങ്ങളിൽ നിന്നും 50 ലക്ഷത്തിൽപരം തുക പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമാഹരിക്കുകയും അത് നാല് ഘട്ടങ്ങളായി വിതരണം ചെയ്യുവാനുമുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു. അതിൻപ്രകാരം ആദ്യഘട്ടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5ലക്ഷം രൂപ സംഭാവനയായും നൽകിയിരുന്നു.

publive-image

തുടർന്ന് രണ്ടാംഘട്ടമായ് സഹായവിതരണത്തിനായ് സാരഥി കുവൈറ്റ് പ്രളയബാധിതരിൽ നിന്ന് 80 ൽ പരം അപേക്ഷകൾ സ്വീകരിക്കുകയും, അതിൻമേൽ അവർക്കുണ്ടായ നാശനഷ്ടത്തിന്റെ തോത് കണക്കാക്കിയും അതിൽ കുവൈറ്റിലെ പ്രവാസികളായ 40 പേർക്കുള്ള സാമ്പത്തിക സഹായ വിതരണവുമാണ് നടന്നത്.

സാരഥി പ്രസിഡന്റ് സുഗുണൻ അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി അജി.കെ.ആർ സ്വാഗതം ആശംസിച്ചു. സാരഥി കുവൈറ്റ് Annual sponsor ആയ ബഹറിൻ എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ മാത്യൂസ് വർഗ്ഗീസ് സാമ്പത്തിക സഹായ വിതരണം ഉത്ഘാടനം നടത്തി.

publive-image

പ്രളയാനന്തര സഹായങ്ങളുടെ മൂന്നാംഘട്ടമായി ബാക്കിയുള്ള അപേക്ഷകരുടെ സാമ്പത്തിക സഹായം കേരളത്തിലെ വിവിധ ജില്ലാതലത്തിൽ വിതരണം ചെയ്യുന്നതിനോടൊപ്പം, നാലാംഘട്ടമായി പൂർണ്ണമായും വീട് തകർന്നവർക്കായി ഭവന നിർമ്മാണ പദ്ധതിയുമായി സാരഥി കുവൈറ്റ് മുന്നോട്ട് പോകുകയാണ് എന്നും പദ്ധതിയുടെ ഉത്ഘാടനം സാരഥിയുടെ 19-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 21.12.2018 ന് സംഘടിപ്പിക്കുന്ന മെഗാഷോ " സാരഥീയം 2018 " ൽ വച്ച് നടത്തും എന്ന് സാരഥി പ്രളയസഹായ കമ്മിറ്റി കൺവീനർ സജീവ് നാരയണൻ അറിയിച്ചു.

publive-image

ബഹ്റിൻ എക്സ്ചേഞ്ച് മാർക്കറ്റിംങ് മാനേജർ രാംദാസ്, പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ അജിത്ത്, സാരഥി ട്രസ്റ്റ് ചെയർമാൻ സുരേഷ്, വനിതാവേദി ചെയർപേഴ്സൺ  രാധാ ഗോപിനാഥ് എന്നിവർ ആശംസകൾ അർപ്പിക്കുകയും സാരഥി ട്രഷറർ ബിജു.സി.വി കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.

kuwait
Advertisment