Advertisment

ബജറ്റ് ചോര്‍ന്നത് മഹാ നാണക്കേട്. നിയമസഭ അറിയുംമുമ്പ് നാട്ടിലെങ്ങും പാട്ടായ ബജറ്റിന് എന്ത് ആധികാരികത ?

author-image
Vincent
New Update

തിരുവനന്തപുരം: നിയമസഭയില്‍ ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്‍റെ കോപ്പി പുറത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതും മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതും കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. നിയമസഭയുടെ ഏറ്റവും വലിയ അവകാശത്തിന്മേലുള്ള ലംഘനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Advertisment

ധനമന്ത്രി ഭാഗികമായി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അപ്പുറത്ത് പ്രതിപക്ഷ നേതാവ് അതിന്‍റെ അവസാന ഭാഗങ്ങള്‍ ഉള്‍പ്പെടെ പാരലായി വായിച്ചുകൊണ്ടിരുന്നു. ബജറ്റ് രേഖയുടെ രഹസ്യ സ്വഭാവവും പവിത്രതയും നഷ്ടപ്പെട്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ജനാധിപത്യത്തിന് അത്ര ഹിതകരമായ കാര്യമല്ലിത്‌

 

publive-image

ഇതെങ്ങനെ സംഭവിച്ചു എന്ന ചര്‍ച്ചകള്‍ വെറും രാഷ്ട്രീയം മാത്രമല്ല. ആ ബജറ്റിന്മേല്‍ ചര്‍ച്ച ഉണ്ടാകും മുമ്പ് ബജറ്റ് ചോര്‍ന്ന വഴിയും അതിനുത്തരവാദിയാരെന്നതും പുറത്തു വരണം. നടപടിയും ഉണ്ടാകണം.

മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ തോമസ്‌ ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ഏറ്റവും വലിയ ആരോപണം ബജറ്റ് ചോര്‍ച്ചയായിരുന്നു. നിരവധി തവണ ഉന്നയിക്കപ്പെട്ട ഈ ആരോപണത്തിന് പക്ഷെ തെളിവ് നിരത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വ്യക്തമായ തെളിവുകളോടെയാണ് ആരോപണങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ധനമന്ത്രി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അതിന്‍റെ പൂര്‍ണ്ണ രൂപം സഭയിലെത്തി ഏത് എന്ന് ചോര്‍ന്നു എന്നുകൂടി കണ്ടെത്തേണ്ടതുണ്ട്. ധനമന്ത്രിയുടെ ഓഫീസ് ബജറ്റ് കൈകാര്യ വിഭാഗവും അറിയാതെ ബജറ്റ് രേഖകള്‍ പുറത്തുപോകില്ലെന്നുറപ്പാണ്. ഇങ്ങനെ നാടാകെ പാട്ടായ ഒരു ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെങ്കില്‍ അതില്‍ എന്ത് ആധികാരികതയാണുള്ളത്.

മാത്രമല്ല ഈ ബജറ്റ് എന്നാണു പുറത്തുപോയതെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. എന്തായാലും ഈ സംഭവം സര്‍ക്കാരിന് മഹാ നാണക്കേടാണ് !

kerala budjet
Advertisment