Advertisment

മലയാളികളുടെ മുഖ്യ ആഹാരമായ ചോറുണ്ടാക്കുന്ന രീതി ക്യാന്‍സറിന് ഇടയാക്കുമെന്നാണ് പുതിയ പഠനങ്ങള്‍

New Update

ചോറ് മലയാളികളുടെ പ്രധാന ആഹാരമാണ്. എന്നാല്‍ ചോറുണ്ടാക്കുന്ന രീതി ക്യാന്‍സറിന് ഇടയാക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യകതമാക്കുന്നത്.

Advertisment

വെള്ളം തിളപ്പിച്ച് അതിലേക്ക് അരി കഴുകിയിട്ടാണ് സാധാരണ ചോറ് തയാറാക്കുന്നത്. എന്നാല്‍ ഇങ്ങനെ തിളയ്ക്കുന്ന വെളളത്തിലേക്ക് അരി നേരിട്ട് ഇടുമ്പോള്‍, കീടനാശിനിയില്‍ നിന്നും വളത്തില്‍ നിന്നും അരിയില്‍ എത്തിച്ചേരുന്ന ആഴ്സനിക് പോലുളള രാസവസ്തുക്കള്‍ ശരീരത്തിലെത്തുമെന്നും ഇത് ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ഗുരുതരരോഗങ്ങള്‍ക്ക് കാരണമാകുമെന്നും ബെല്‍ഫാസ്ററ് ക്വീന്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

publive-image

ഓര്‍ഗാനിക് ആര്‍സെനിക്കും ഓര്‍ഗാനിക് അല്ലാത്തതുമായ ആര്‍സെനികും ഉണ്ട്. ഭൂഗര്‍ഭജലത്തില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക് ആര്‍സെനിക് ദോഷകരെല്ല. എന്നാല്‍ ഓര്‍ഗാനിക് അല്ലാത്ത ആര്‍സനിക് മാരകവിഷാംശമുളളതാണ്. വയലില്‍ വെള്ളം കെട്ടിക്കിടക്കുന്നിടത്താണ് നെല്ല് വളരുന്നത്. അങ്ങനെ വെള്ളത്തില്‍ നിന്നും ഓര്‍ഗാനിക് അല്ലാത്ത ആര്‍സനിക് വലിച്ചെടുക്കുന്നു. ഇത് അരിയില്‍ അമിതമായ അളവില്‍ അടങ്ങിയിട്ടുളളതായി ഗവേഷകര്‍ പറയുന്നു.

തിളച്ച വെള്ളത്തില്‍ അരിയിട്ട് തിളപ്പിക്കുന്നതുമൂലം പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഇത് ഫലപ്രദമല്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പകരം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വേവിച്ചാല്‍ കീടനാശിനികളുടെ സാന്നിധ്യം എണ്‍പത് ശതമാനത്തോളം കുറയാന്‍ ഇടയാക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

Cancer
Advertisment