Advertisment

മാതൃഭുമിയില്‍ പ്രസിദ്ധീകരിച്ച കത്തിനെതിരെ വിമര്‍ശനം രൂക്ഷമാകുന്നു .

author-image
admin
New Update

publive-image

Advertisment

മാതൃഭൂമി ദിനപത്രത്തില്‍ ഇന്ന് (11.12.2017എ)പ്രസിദ്ധീകരിച്ച കത്തിനെതിരെ  സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു .'ആകാശവാണിക്ക് പെന്ഷനില്ലേ 'എന്ന ശീര്‍ഷകത്തില്‍ ജഗദീഷ് കൊച്ചിക്കല്‍ എഴുതിയ കത്തിനെതിരെയാണ് വിമര്‍ശനം ഉയരുന്നത് . ആകാശവാണിയില്‍ ജോലി ചെയ്ത പല പ്രമുഖര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നില്ല എന്നതാണ് കത്തില്‍ പറയുന്നത്.  വേണു നാഗവള്ളി പത്തു വര്‍ഷം ജോലി ചെയ്തിരുന്നു, എങ്കിലും പെന്‍ഷന്‍ കിട്ടുന്നില്ല എന്നും കത്തില്‍ പറഞ്ഞിരിക്കുന്നു .എന്നാല്‍ കത്തിനെതിരെ പല പ്രമുഖരും രംഗത്ത്രം എത്തി കഴിഞ്ഞു .മറ്റെങ്ങു നിന്നും കിട്ടുന്നതിനേക്കാള്‍ പ്രതിഫലം ആകാശവാണിയില്‍  നിന്നും ലഭിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു .മാതൃഭൂമി പോലുള്ള പത്രങ്ങള്‍ നിജസ്ഥിതി അന്വേഷിച്ച ശേഷം മാത്രമേ ഒരു കത്ത് പ്രസിദ്ധീകരിക്കാവൂ എന്നു ഉപദേശിക്കുന്നവരും ഉണ്ട് .

ഈ കത്തിനെതിരെ  ആദ്യം രംഗത്ത് എത്തിയിരിക്കുന്നത് മഞ്ചേരി എഫ് .എം .സ്റ്റേഷന്‍ പ്രോഗ്രാം മേധാവിയും സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ബി .ആര്‍ .അംബേദ്‌കര്‍ മാധ്യമ പുരസ്കാര ജേതാവും കൂടിയായ ഡി .പ്രദീപ്‌ കുമാര്‍ ആണ് .കേന്ദ്ര സർക്കാർ ജീവനക്കാരെന്ന നിലയിൽ സമാന തസ്തികകളിലുള്ളവർക്ക് ലഭിക്കുന്ന എല്ലാ പെൻഷൻ ആനുകൂല്യങ്ങളും ആകാശവാണിയില്‍  കിട്ടുന്നുണ്ടെന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്ക്‌ .പോസ്റ്റില്‍ കൂടി പറയുന്നു .ഇതുപോലുള്ള പോസ്റ്റുകള്‍ അധികാരികളെ ഭയപ്പെട്ട് തുച്ഛമായ വേതനത്തില്‍ മറ്റുള്ള മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ കണ്ടു വരുന്ന സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ ഈ കത്ത് ഉപയോഗിക്കുകയുള്ളൂ എന്ന് അദ്ദേഹം കുറിച്ചു .

publive-image

രൂപകല്പനയിൽ പരിഷ്കാരം വരുത്തിയ 'മാതൃഭൂമി' ദിനപ്പത്രത്തിൽ ഇന്ന് <11, 12.17>മുഖപ്രസംഗ പേജിൽ, "ആകാശവാണിക്കാർക്ക് പെൻഷനില്ലേ?''എന്ന പേരിൽ ജഗദീഷ് കൊച്ചിക്കൽ എന്നൊരാൾ എഴുതിയ പ്രതികരണം കണ്ടു.അതിൽ ഇങ്ങനെ പരാമർശമുണ്ട്: 1.ആകാശവാണിയിൽ പ്രവർത്തിക്കുന്ന കലാകാരൻമാരായ ജീവനക്കാർക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്!

2.പി.പദ്മരാജൻ, വേണു നാഗവള്ളി, കാവാലം ശ്രീകു മാർ,ചന്ദ്രസേനൻ തുടങ്ങിയ നിരവധി പ്രമുഖർ അവരുടെ യൗവനകാലത്ത്,ആകാശവാണിയുടെ നിയമം പാലിച്ച്, വേണ്ടത്ര പണമോ സ്വാതന്ത്ര്യമോ ഇല്ലാത ജീവിതം തള്ളിനീക്കിയവരാണ് !

-കാൽ നൂറ്റാണ്ടിലേറെയായി ആകാശവാണിയിൽ പ്രവർത്തിക്കുന്നതിനാൽ ഇതിന് അക്കമിട്ടു തന്നെ മറുപടി പറയേണ്ടിയിരിക്കുന്നു;

1. ഇന്ത്യയിൽ മാധ്യമ രംഗത്ത് ജീവനക്കാർക്ക് ഏറ്റവും ഉയർന്ന ശമ്പളവും സേവന-വേതന വ്യവസ്ഥകളുമുള്ള മാധ്യമസ്ഥാപനങ്ങളിൽ മുൻനിരയിലാണ് ആകാശവാണി.കാഷ്വൽ അവതാരകർക്കും പരിപാടി കളവതരിപ്പിക്കുന്ന കലാകാരക്കും ഇത്രയും ഉയർന്ന പ്രതിഫലം നൽ കുന്ന ഒരു മാധ്യമ സ്ഥാപനവും ഇ ന്ത്യയിലില്ല.

കാഷ്വൽ അവതാരകർക്ക് ഒരു ദിവസം 1300 രൂപയും, ഒരു കവിതയോ, കഥയോ അവതരിപ്പിക്കുന്ന എഴുത്തുകാർക്ക് 2200 രൂപയും, (ഡി.എ.യും ടി എ യും പുറമെ)നൽ കുന്ന മറ്റേത് സ്ഥാപനമുണ്ട്?

പ്രമുഖ പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും ജീവനക്കാർക്ക് എന്തു ശമ്പളം കിട്ടും?ഉയർന്ന തസ്തികയിലിരിക്കുന്നവർക്കും ചില സ്ഥിരം ജീവനക്കാർക്കു മൊഴികെ മറ്റെല്ലാവർക്കും വേതനം പരിതാപകരമാണ്. സേവന വ്യവസ്ഥകൾ അതിലെറെ ദയനീയം .ചാനൽ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് പ്രതിഫലമായി കാലിച്ചായ കിട്ടിയെങ്കിലായി! ഭൂരിപക്ഷം എഴുത്തുകാർക്കും പ്രതിഫലമായി, പ്രസിദ്ധീകരിച്ച ലക്കത്തിന്റെ ഒരു കോപ്പി മാത്രം അയച്ചുകൊടുക്കുന്നവരാണ് ഭൂരിപക്ഷം പത്രക്കാരും !

2. ആകാശവാണിയിലുളളത്രയും സ്വാതന്ത്ര്യം മറ്റെവിടെയുണ്ട്? സ്വകാര്യ റേഡിയോ -ടെലിവിഷൻ ചാനലുകളിലും പത്രസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് ഇത് സങ്കല്പിക്കാൻ കൂടി കഴിയില്ല.പത്മരാജനും കാവാലവുമൊക്കെ ഈ സ്വാതന്ത്ര്യം പൂർണ്ണമായും ഉപയോഗപ്പെടുത്തിയവരാണ്: അവതാരകനായ വേണു നാഗവള്ളിയും .ഇവർ ആകാശവാണിയിലായിരുന്നതുകൊണ്ടു മാത്രമാണ് ഈ നിലയിലായത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു അവരെങ്കിൽ മുരടിച്ചു പോയേനെ.

കേന്ദ്ര സർക്കാർ ജീവനക്കാരെന്ന നിലയിൽ സമാന തസ്തികകളിലുള്ളവർക്ക് ലഭിക്കുന്ന എല്ലാ പെൻഷൻ ആനുകൂല്യങ്ങളും ഇവർക്ക് കിട്ടുന്നുമുണ്ട്.

-ആനയെ മാത്രമല്ല, ആന പ്പിണ്ഡത്തെപ്പോലും ഭയന്ന്, അടിമകളെപ്പോലെ,തുച്ഛമായ പ്രതിഫലത്തിന് മാധ്യമ സ്ഥാപനങ്ങളിൽ ജീവിതം ഹോ മിക്കുന്നവരെ കണ്ടുവരുന്ന പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കും,ഈ പ്രതികരണം.

ആത്മാഭിമാനത്തോടെ, ആകാശവാണിയിൽ ഞങ്ങൾ അന്തസായി ജോലി ചെയ്യുന്നു, പത്രാധിപരേ!

 

പോസ്റ്റിന്‍റെ പൂര്‍ണ രൂപം 

Advertisment