Advertisment

മാതൃഭൂമി ആലപ്പുഴ യൂണിറ്റ് ബ്യൂറോ ചീഫും പ്രത്യേക ലേഖകനുമായ ജോസഫ് ഡൊമിനിക് വിരമിച്ചു

author-image
admin
New Update

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ യൂണിറ്റ് ബ്യൂറോ ചീഫും പ്രത്യേക ലേഖകനുമായ ജോസഫ് ഡൊമിനിക് വിരമിച്ചു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1985 ല്‍ മാതൃഭൂമി കൊച്ചി യൂണിറ്റില്‍ പ്രവേശിച്ചു. കൊച്ചി, കോട്ടയ്ക്കല്‍ യൂണിറ്റുകളില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചു.

Advertisment

കേരള ഹൈക്കോടതി നിയമകാര്യ ലേഖകന്‍, കൊച്ചിയില്‍ ചീഫ് റിപ്പോര്‍ട്ടര്‍, കോഴിക്കോട് സെന്‍ട്രല്‍ ഡസ്ക് ചീഫ് സബ്‌ എഡിറ്റര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചു. 1987 ല്‍ "നങ്കൂരം പോയ തുറമുഖം" എന്ന പേരില്‍ പ്രസിദ്ധീകരിച്ച പരമ്പര ഏറെ ശ്രദ്ധേയമായി.

publive-image

ഇതേ തുടര്‍ന്ന്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ പ്രത്യേകം യോഗം വിളിച്ച് കൊച്ചി തുറമുഖത്തെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി എടുത്തു. മാതൃഭൂമിയില്‍ ഓഹരി കമ്പോളത്തെക്കുറിച്ചുള്ള പ്രതിവാര പംക്തിക്ക് തുടക്കം കുറിച്ചതും വര്‍ഷങ്ങളോളം അത് കൈകാര്യം ചെയ്തതും ഇദ്ദേഹമാണ്.

അഭയ കേസ് അന്വേഷണത്തില്‍ ബാഹ്യ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‍ സി ബി ഐ, ഡി വൈ എസ് പി വര്‍ഗീസ്‌ തോമസിന്റെ രാജി ഹര്‍ഷദ്‌ മേത്തയുടെ ഓഹരി കുംഭകോണത്തെ തുടര്‍ന്ന്‍ കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സാമ്പത്തിക തകര്‍ച്ച എന്നിവയുള്‍പ്പെടെ ഒട്ടേറെ എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ ജോസഫ് ഡൊമിനിക്കിന്റെതായിരുന്നു.

ചങ്ങനാശേരി സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ കൊച്ചി എളമക്കരയിലാണ് താമസം. ഡോ. സെലിന്‍ പോളാണ് ഭാര്യ. അഡ്വ. ഹേമന്ദ് (മുംബൈ), വിദ്യാര്‍ഥികളായ ശ്രീകാന്ത് (സിയാല്‍ അക്കാദമി), നമിത (സ്റ്റെല്ലാ മേരീസ് കോളേജ് ചെന്നൈ) എന്നിവര്‍ മക്കളാണ്.

 

mathrubhumi reporter
Advertisment