Advertisment

മു​സ​ന്ത​ത്തു​നി​ന്ന്​ ആ​യി​ര​ത്തി​ല​ധി​കം പു​രാ​വ​സ്​​തു​ക്ക​ൾ ക​ണ്ടെ​ടു​ത്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

മ​സ്​​ക​ത്ത്​: മു​സ​ന്തം സീ​ഹ്​ അ​ൽ​ദി​യാ​റി​ലെ പ്രാ​ചീ​ന ശ്​​മ​ശാ​ന​ത്തി​ൽ​നി​ന്ന്​ ആ​യി​ര​ത്തി​ല​ധി​കം പു​രാ​വ​സ്​​തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത​താ​യി പൈ​തൃ​ക -സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ലെ പു​രാ​വ​സ്​​തു പ​ഠ​ന വ​കു​പ്പ്​ അ​റി​യി​ച്ചു. ഇ​സ്​​ലാം മ​ത​ത്തി​​െൻറ ആ​വി​ർ​ഭാ​വ​ത്തി​ന്​ മു​മ്പു​ണ്ടാ​യി​രു​ന്ന ശ്​​മ​ശാ​ന​ത്തി​ൽ​നി​ന്നാ​ണ്​ പാ​ത്ര​ങ്ങ​ളും ആ​യു​ധ​ങ്ങ​ളു​മ​ട​ക്ക​മു​ള്ള വ​സ്​​തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. 250 പേ​രു​ടെ മൃ​ത​ദേ​ഹ അ​വ​ശി​ഷ്​​ട​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

Advertisment

publive-image

ഇ​റ്റ​ലി​യി​ലെ ബൊ​െ​ലാ​ഗ്​​ന സ​ർ​വ​ക​ലാ​ശാ​ല​യും ഒ​മാ​ൻ പൈ​തൃ​ക -സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ലെ ഗ​വേ​ഷ​ക​രും ചേ​ർ​ന്ന്​ ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ്​ ഇൗ ​പു​രാ​വ​സ്​​തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ പു​രാ​വ​സ്​​തു പ​ഠ​ന വ​കു​പ്പി​ലെ ഖ​ന​ന ഡ​യ​റ​ക്​​ട​ർ സു​ൽ​ത്താ​ൻ ബി​ൻ സൈ​ഫ്​ അ​ൽ​ബ​ക്​​രി അ​റി​യി​ച്ചു.

അ​സീ​റി​യ​ൻ സാ​മ്രാ​ജ്യ കാ​ല​ത്തെ മു​ദ്ര, മ​ൺ​പാ​ത്ര​ങ്ങ​ൾ, വെ​ങ്ക​ല അ​മ്പു​ക​ൾ, മ​ഴു, സ്വ​ർ​ണ -വെ​ങ്ക​ല കൈ​വ​ള​ക​ൾ, ഇ​രു​മ്പു​യു​ഗ​ത്തി​ലെ മാ​ല​ക​ൾ തു​ട​ങ്ങി വി​വി​ധ വ​സ്​​തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത​വ​യി​ൽ ഉ​ൾ​പ്പെ​ടും. ഇ​വ ദി​ബ്ബ​യി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച ശേ​ഷം നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ലേ​ക്ക്​ മാ​റ്റു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Advertisment