Advertisment

"ലെറ്റസ്‌ ടോക്ക് " പ്രസംഗ പരിശീലന കളരിയുമായിജിദ്ദ ചങ്ങാതി കൂട്ടം

New Update

ജിദ്ദ: ജിദ്ദ ചങ്ങാതി കൂട്ടം "ലെറ്റസ്‌ ടോക്ക് " പ്രസംഗ പരിശീലന കളരി സംഘടിപ്പിക്കുന്നു. പ്രസംഗ കല സ്വായത്തമാക്കാനും കൈ കാൽ വിറയലോ, തൊണ്ട ഇടർച്ചയോ ഇല്ലാതെ നാലാളുടെ മുന്നിൽ മനസ്സി ലുള്ളത് തുറന്നു പറയാനും സംവദിക്കാനുമുള്ള ശേഷി ആർജിക്കാനും ആഗ്രഹിക്കുന്നവർക്ക് "ലെറ്റസ്‌ ടോക്ക്" പ്രസംഗ കളരി പ്രയോജനകരമായിരിക്കും.

publive-image

എല്ലാ ചൊവ്വാഴ്ചകളിലും രാത്രി 8 മുതൽ 10 വരെയാണ് പരിശീലനം. നസീർ വാവ കുഞ്ഞു നേതൃ ത്വം നൽകുന്ന പരിപാടിയിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് 0531947029 എന്ന നമ്പറിൽ ബന്ധ പ്പെടാം. മൂന്ന് തലങ്ങളിലായി കൃത്യമായ സിലബസിന്റെ പിന്തുണയോടെ നടത്തപെടുന്ന പരിശീ ലനം കഴിയുന്നതോടെ ഇംഗ്ലീഷ് ഭാഷയിലും മികവ് നേടാനാകും. സംഘാടകർ വിവരിച്ചു.

Advertisment