Advertisment

വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്ര വിജ്ഞാപനം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

New Update

ന്യൂഡല്‍ഹി: വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന കേന്ദ്ര വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി ഒഴിവാക്കാനാകില്ലെന്ന് ട്രൈബ്യൂണല്‍ അറിയിച്ചു.

publive-image

2016ലെ വിജ്ഞാപനമാണ് ട്രൈബ്യൂണല്‍ റദ്ദാക്കിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കാന്‍ ആയിരുന്നു വിജ്ഞാപനം. പരിസ്ഥിതി അനുമതിയില്ലാത്ത എല്ലാ നിര്‍മ്മാണങ്ങളും നിര്‍ത്തിവെക്കേണ്ടി വരും. 20,000 മുതല്‍ 1,50,000 ചതുരശ്ര മീറ്ററിനാണ് കേന്ദ്രം ഇളവ് നല്‍കിയിരുന്നത്. പരിസ്ഥിതി തകര്‍ത്ത് ഒരു നിര്‍മ്മാണവും അരുതെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.

new delhi
Advertisment