Advertisment

വിവാദങ്ങള്‍ക്ക് പിന്നില്‍ 3 അമ്മമാര്‍ ? ഒരമ്മ നിരപരാധി ! 2 അമ്മമാര്‍ "അമ്മ" എന്ന നാമത്തിന്‍റെ പവിത്രത കളങ്കപ്പെടുത്തിയവര്‍ ?

New Update

അമ്മ " - ലോകത്ത് ഏറ്റവും പരിപാവനമായ ഈ രണ്ടക്ഷരങ്ങൾ ഇന്നിപ്പോൾ കേരളത്തിന്റെ ശാപമായി മാറുന്ന കാഴ്ചകൾ ചാനലുകളിലൂടെ തുടര്‍ച്ചയായി കാണേണ്ടി വരുമ്പോൾ ചിലത് പറയാതെ വയ്യ .

Advertisment

നമ്മൾ ഇവിടെ ഇതിനുമുമ്പ് പ്രതിപാദിച്ചിട്ടുള്ളത് പോലെ കേരളത്തിലെ ഒട്ടുമിക്ക പെൺവാണിഭങ്ങൾക്കും പീഡനകഥകൾക്കും വിവാഹമോചനങ്ങൾക്കും പിന്നിലെ ഒരു സ്ത്രീ സാന്നിധ്യം എന്നും ഒരമ്മായിയിരുന്നു എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യമായി ഇപ്പോഴും നിലകൊള്ളുന്നത്.

മലയാളസിനിമയുടെ വക്താക്കളായ "അമ്മ - ഈ അവസരത്തിൽ ഇപ്പറഞ്ഞ അമ്മയുടെ കർത്തവ്യം അതേപോലെ നിവഹിച്ചപ്പോൾ ഇടവേളബാബു പറഞ്ഞ വാക്കുകൾ ഓർമ്മിച്ചുപോയി . "" എനിക്കും ഇന്നസെന്റിനും മലയാള സിനിമയിൽ പ്രത്യേകിച്ച് റോൾ ഒന്നുമില്ല . അമ്മയുടെ ഭാരവാഹിത്വം കിട്ടിയത് മുതൽ എല്ലാവര്ക്കും ഞങ്ങളെ ആവശ്യമായി വരുന്നു .

ഇതിന്നായി ഞാനും ഇന്നസെന്റും ഓരോരോ സംഭവങ്ങളെ വിവാദങ്ങളാക്കി മാറ്റുന്നു . വിവാദങ്ങളാകുമ്പോൾ ചാനലുകളിൽ ചർച്ച വരുന്നു , അമ്മയുടെ അടിയന്തിര യോഗം വിളിക്കുന്നു . ഞങ്ങളുടെ പേരുകൾ ചർച്ച ചെയ്യപ്പെടുന്നു .

ഈ പബ്ലിസിറ്റി പ്രകാരം തിരഞ്ഞെടുപ്പുകളിൽ വരെ മത്സരിക്കുവാൻ സീറ്റുകൾ കിട്ടും . അതുപോലെ ഏതൊരു ഇവന്റിനും ഏതൊരു ഉത്‌ഘാടനത്തിനും ആരെയും നിര്ബന്ധമായി ക്ഷണിക്കാം , ഇതൊക്കെത്തന്നെയേ ഞങ്ങൾക്കും വേണ്ടൂ "" . അന്നത്തെ ആ ചിന്താഗതി പിന്നീട് പ്രവർത്തികമാകുമ്പോൾ എന്നും അമ്മയിൽ വിവാദങ്ങൾ അവശേഷിച്ചിരുന്നു .

എത്രയോ മനുഷ്യാവകാശ പ്രവർത്തകർ അല്ലെങ്കിൽ പണിയില്ലാ വക്കീലന്മാർ അനാവശ്യ കേസുകളുമായി മുന്നോട്ട് പോകുന്നത് കാണുന്നു . "അമ്മ എന്ന പേരിനെതിരെ കേസ് കൊടുക്കുവാൻ

ആർക്കും ധൈര്യമില്ലെന്ന് തോന്നുന്നു.

നമ്മുടെ സീരിയലുകളിൽ വില്ലത്തികൾ ഭർത്താവിന്റെ അമ്മമാരാണെപ്പോഴും , പക്ഷെ ഭർത്താവിന്റെ അമ്മമാരേക്കാൾ ഉപദ്രവകാരികൾ ഭാര്യമാരുടെ അമ്മമാരാണെന്നെ സത്യം ആർക്കൊക്കെ അറിയാം ?

അന്നും ഇന്നും എന്നും കേരളത്തിലും മറ്റുള്ള സംസ്ഥാനങ്ങളിലും ഒക്കെ നടക്കുന്ന ഒട്ടുമിക്ക വീട്ടു വഴക്കുകൾക്കും ഭാര്യ ഭർതൃ അടിപിടികൾക്കും വിവാഹമോചനകൾക്കും പിന്നിലെ മാസ്റ്റർ ബ്രെയിൻ

എന്നെന്നും പെണ്ണിനെ "അമ്മ യായിരുന്നു . പക്ഷെ ഒരു സീരിയലുകാരും സിനിമാക്കാരും ഇക്കാര്യം അവരുടെ തിരക്കഥകളിൽ കയറ്റിയിട്ടില്ല .

അവർ അവരുടെ ജീവിതത്തിൽ അനുഭവിച്ചു എന്ന് പറയപ്പെടുന്ന പീഡനങ്ങൾ തങ്ങളുടെ മക്കളിലും ഉണ്ടാകരുത് എന്ന് കരുതി അനാവശ്യ ബോംബുകൾ പൊട്ടിച്ചുകൊണ്ട് ചെറിയ ചെറിയ പ്രശ്നങ്ങളെ ഊതിപ്പെരുപ്പിച്ചുകൊണ്ട് അതിനെ വഷളാക്കുന്ന ജോലികളാണ് കേവലം ഒരു പെണ്ണിന്റെ "അമ്മ" തുടർന്ന് പോരുന്നത് . അത് കാലാകാലങ്ങളായി തുടരുന്നുവെങ്കിലും ഇവർ എന്നും ഇഷ്ടപ്പെട്ടിരുന്നത് പിൻസീറ്റ് ഡ്രൈവിംഗ് മാത്രമാണ് .

മരുമകനെ അനുസരിപ്പിക്കുവാനും ചൊൽപ്പടിക്ക് നിർത്തുവാനും ആദ്യം അവരെ

ബെടക്കാക്കുകയും പിന്നീട് അവരെ തനിക്കാക്കുകയും ചെയ്തുവരുന്ന പ്രത്യേകിച്ചും നടിന്മാരുടെ ഈ അമ്മായിഅമ്മമാർ അതിന്നായി മന്ത്രവാദവും ചാത്തൻസേവയും വരെ നടത്തിവരുന്നത്രെ .

ഇക്കളികളിലും അവരെ കയ്യിൽ കിട്ടാതെ വരുമ്പോൾ പിന്നെ പ്രശ്നങ്ങൾ കുത്തിപ്പൊക്കിക്കൊണ്ട് മകളെ കൂടെക്കൂട്ടും . പിന്നീട് മകളുടെ വിവാഹമോചനം വരെ എത്തിയാലും വാശിയിൽ തന്നെ നീങ്ങുന്ന ഇക്കൂട്ടർ ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങളായിരിക്കും .

മനുഷ്യാവകാശ കമ്മീഷനിൽ ഈയിടെ നടത്തിയ സർവേയിൽ 62 ശതമാനവും വിവാഹമോചനകൾ സൃഷ്ടിക്കപ്പെടുന്നത് ഭാര്യമാരുടെ അമ്മമാരുടെ ഈഗോയിൽ നിന്നും പിടിവാശിയിൽ നിന്നുമാണെന്ന് കണ്ടെത്തിയത് .

ഇന്നിപ്പോൾ കേരളം ചർച്ച ചെയ്യപ്പെടുന്ന പീഡനവുമായി ബന്ധപ്പെട്ടും കുറെ അമ്മമാരുടെ റോളുകൾ പകൽ വെളിച്ചം പോലെ കാണാം . ആദ്യം പറയേണ്ടത് സ്വന്തം മകള്‍ക്ക് രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുവാൻ അനുമതി നൽകിയ അമ്മയുടെ കാര്യം തന്നെ .

പക്ഷെ ഏത് പെണ്ണിനും ഏത് അര്‍ദ്ധരാത്രിയിലും ഏത് റോഡില്‍ കൂടിയും ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ കഴിയുന്നിടത്താണ് നമ്മുടെ സഞ്ചാര സ്വാതന്ത്ര്യം പൂര്‍ണ്ണമാകുന്നത്. അതിനാല്‍ നടിയുടെ സഞ്ചാരത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അങ്ങനെ സഞ്ചരിക്കാന്‍ അറിയപ്പെടുന്ന ഒരു വനിതയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ മറ്റു സാധാരണ സഹോദരിമാരുടെ അവസ്ഥ എന്തായിരിക്കും . പകരം സമൂഹമാണ് തെറ്റുകാരന്‍ . അതവിടെ നില്‍ക്കട്ടെ .

രണ്ടാമത്തേത് ഇവരുടെയൊക്കെ മാതൃ സംഘടനായ "അമ്മ"യാണ് . ഇക്കാര്യം ഇത്രക്കും വഷളാക്കിയതിന് അവര്‍ക്കാണ് ഉത്തരവാദിത്വം. കേവലം ഒരു ക്ഷമാപണത്തില്‍ ഒതുങ്ങുന്നതല്ലല്ലോ അമ്മയുടെ പിടിപ്പുകേട് ? അവരുടെ തനിസ്വഭാവം പുറത്തു കാണിച്ചിട്ട് പിന്നെവന്നു ക്ഷമ പറഞ്ഞിട്ട് എന്ത് കാര്യം . എല്ലാം ജനങ്ങള്‍ക്ക് മനസിലായി . അത് അവര്‍ക്കും മനസിലായെന്ന് തോന്നിയപ്പോഴാണ് മാധ്യമങ്ങളോട് മാപ്പ് പറഞ്ഞത് .

പിന്നത്തെ "അമ്മ എന്നാൽ അവരാണ് - ഈ ക്വട്ടേഷന്റെ പിന്നിലുള്ളതെന്ന് സംശയമുള്ള "അമ്മ" . ആരോപണങ്ങള്‍ നേരെ പോകുന്നത് ആ വഴിയ്ക്കാണ് . അങ്ങനൊരു സംസാരം അവരെപ്പറ്റി ആദ്യ ബന്ധത്തിലെ അമ്മ പറഞ്ഞിട്ടുമുണ്ട് . ഈ അമ്മ ഒരുന്നതന്‍റെ ഭാര്യയായ അമ്മയെ വിളിക്കുകയും ആ അമ്മ ദുബായിലെ ഒരമ്മയെ വിളിക്കുകയും കേസ് ഒതുക്കാന്‍ ശ്രമം നടത്തുകയും ചെയ്തുവെന്നതൊക്കെ ചില പിന്നാമ്പുറ സംസാരങ്ങള്‍ വേറെയുമുണ്ട് .

എന്തായാലും ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ . കേരളത്തിൽ പനിമരണങ്ങളെയും നഴ്‌സുമാരുടെ സമരത്തെയും കുറിച്ചൊന്നും ചർച്ച ചെയ്യുവാൻ ഈ അമ്മമാർ കാരണം സാധിക്കുന്നില്ലത്രെ .​

ചില അമ്മമാരെ കുറിച്ച്‌ ഉള്ളത് പറഞ്ഞതിന്‍റെ പേരില്‍ നല്ലമ്മ പിണങ്ങരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ,

അമ്മയെ സ്തുതിച്ചുകൊണ്ട് ദാസനും അമ്മയാണേ സത്യമെന്ന് ആണയിട്ടു വിജയനും

amma mothers
Advertisment