Advertisment

വീട്ടില്‍ തമാശ പറയാറില്ലേ എന്ന ചോദ്യത്തിന് , നമ്മള്‍ മുണ്ടും ജുബ്ബയും ധരിച്ചിട്ട് ടൈ കെട്ടാറില്ലല്ലോ എന്ന്‍ അബുവിന്‍റെ മറുചോദ്യം

New Update

കൊച്ചി: ഏറ്റവുമധികം മലയാളികളെ ചിരിപ്പിച്ച വ്യക്തി എന്ന ബഹുമതിക്കിടയിലും കലാഭവന്‍ അബി സ്വന്തം കുടുംബത്തില്‍ കര്‍ക്കശക്കാരനായിരുന്നു. തനി ഗൌരവ പ്രകൃതി. വീട്ടില്‍ തമാശ പറയാറില്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അബുവിന്റെ ഉത്തരം രസകരമായിരുന്നു.

Advertisment

publive-image

"നമ്മള്‍ മുണ്ടും ജുബ്ബയും ധരിച്ചിട്ട് ടൈ കെട്ടാറില്ലല്ലോ. അതുപോലെ ചേരാത്തയിടങ്ങളില്‍ തമാശ തിരുകികയറ്റാന്‍ ശ്രമിക്കുന്നത് ശരിയല്ല, തമാശ പറയേണ്ടിടത്ത് സ്വാഭാവികമായി അത് വന്നുകൊള്ളും. വീട്ടില്‍ എപ്പോഴും തമാശ പറഞ്ഞിരുന്നാല്‍ അത് ഒരുതരം ട്രാജഡിയായി മാറും." അതായിരുന്നു അബുവിന്റെ തമാശയെക്കുറിച്ചുള്ള പോളിസി.

മക്കളുടെ കാര്യത്തിലും അവരുടെ പഠന കാര്യങ്ങളിലുമെല്ലാം കര്‍ക്കശക്കാരനായ വാപ്പച്ചിയുടെ രീതി തന്നെയായിരുന്നു കുടുംബത്തിന് പരിചിതം.

family abhi
Advertisment