Advertisment

വെൽഫെയർ പാർട്ടി ജില്ലാ സിക്രട്ടറി സാബിർ അൻസാരിയുടെ വേർപാടിൽ വഴിയോര കച്ചവട ക്ഷേമസമിതി (FITU) ജില്ലാ കമ്മറ്റി അനുശോചനം രേഖപെടുത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: വെൽഫെയർ പാർട്ടി ജില്ലാ സിക്രട്ടറി സാബിർ അൻസാരിയുടെ വേർപാടിൽ വഴിയോര കച്ചവട ക്ഷേമസമിതി (FITU) ജില്ലാ കമ്മറ്റി അനുശോചനം രേഖപെടുത്തി. പ്രസിഡണ്ട് ഇബ്രാഹിംകുട്ടി അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. സമൂഹത്തിനായി ജീവിച്ച അസാധാരണ വ്യക്തിത്യത്തിന്റെ ഉടമയാണ് സാബിർ അൻസാരി. തൊഴിലാളി വിഭാഗത്തിന്റെ ഉന്നതിക്കായി എന്നും അദ്ധേഹം നിലകൊണ്ടിരുന്നു.

സാബിർ അൻസാരിയുടെ വിയോഗം ജില്ലക്ക് വലിയ നഷ്ടമാണ്. അദ്ധേഹത്തിന്റെ വിടവ് ഓരോ പ്രവർത്തകന്റെയും ഏറ്റെടുത്ത് പൂരത്തികരിക്കണമെന്നും ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുട്ടി മംഗലം പറഞ്ഞു.

ജില്ലാ സിക്രട്ടറി സി.കെ അഹമ്മദ് അനീസ്, ഹബീബുറഹ്മാൻ പൂകോട്ടൂർ, കളത്തിങ്ങൽ കുഞ്ഞിമുഹമ്മദ്, ജംഷിർ വാറങ്കോടൻ, അൻവർ നന്മിനി എന്നിവർ സംസാരിച്ചു.

Advertisment