Advertisment

ശബരിമലയില്‍ പുരുഷ വേഷം ധരിച്ചെത്തിയ പതിനഞ്ചു കാരിയെ ഉദ്യോഗസ്ഥര്‍ പിടികൂടി

New Update

publive-image

ശബരിമല :പുരുഷ വേഷം ധരിച്ചു ദര്‍ശനത്തിനെത്തിയ പതിനഞ്ചു കാരിയെ വനിതാ ദേവസ്വം അംഗങ്ങള്‍ പിടികൂടി .ആന്ധ്ര പ്രദേശ്‌  നെല്ലൂര്‍ സ്വദേശിയായ മധു നന്ദിനിയെ ആണ് ദേവസ്വം ഉദ്യഗസ്തര്‍ പിടികൂടിയത് .പതിനഞ്ചംഗ തീര്‍ഥാടക സംഘത്തോടൊപ്പം ആണ് കുട്ടി എത്തിയത് .ആരും ശ്രദ്ധിക്കാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയില്‍ കൂടിയാണ് കുട്ടി നടന്നത് .

കഴിഞ്ഞ ദിവസം മുപ്പത്തൊന്നു കാരി സന്നിധാനതെതിയത് വിവാദമായതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കാന്‍ വനിതാ ജീവനക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് വനിതാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു .

sabarimala
Advertisment