Advertisment

ഷാഹി തുക്‌ട

New Update

തെന്നിന്ത്യന്‍ മധുരം മാത്രമല്ല മലയാളിക്കിഷ്‌ടം. സുഖിയനും ഉണ്ണിയപ്പവും കൊഴുക്കട്ടയും ഇഷ്‌ടപ്പെട്ടിരുന്ന അതേ മനസോടെ ഉത്തരേന്ത്യന്‍ വിഭവങ്ങളും നമുക്ക്‌ പ്രിയപ്പെട്ടതായി. തീര്‍ത്തും ഉത്തരേന്ത്യനായ ചില വിഭവങ്ങള്‍

Advertisment

ഷാഹി തുക്‌ട

publive-image

ആവശ്യമുള്ള സാധനങ്ങള്‍

ബ്രഡ്‌ - അഞ്ച്‌ കഷണം

കശുവണ്ടി/ പിസ്‌ത - അലങ്കരിക്കാന്‍

നെയ്യ്‌ - വറുക്കാന്‍ ആവശ്യമായത്‌

റോസ്‌ എസന്‍സ്‌ - രണ്ട്‌ തുള്ളി

പഞ്ചസാര - 100 ഗ്രാം

വെള്ളം - 50 മില്ലി

കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - കാല്‍ക്കപ്പ്‌

തയാറാക്കുന്നവിധം

ബ്രഡ്‌ വശങ്ങള്‍ മുറിച്ചു മാറ്റിയശേഷം നാല്‌ ത്രികോണങ്ങള്‍ കിട്ടത്തക്കരീതിയില്‍ മുറിക്കുക. നെയ്യ്‌ പുരട്ടി വറുത്തെടുക്കുക. പഞ്ചസാരപ്പാനി തയാറാക്കുക. വറുത്ത ബ്രഡ്‌ അഞ്ചുമിനിറ്റ്‌ പഞ്ചസാരപ്പാനിയില്‍ കുതിര്‍ക്കുക. ഇതൊരു സെര്‍വിംഗ്‌ പ്ലേറ്റില്‍വച്ച്‌ മുകളില്‍ കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ ഒഴിച്ച്‌ മുകളില്‍ കശുവണ്ടിയോ പിസ്‌തയോ വച്ച്‌ അലങ്കരിച്ച്‌ വിളമ്പാം.

Advertisment