Advertisment

സംസ്ഥാനത്ത് എയ്ഡഡ് മേഖലയിൽ മൂന്നു പുതിയ കോളജുകൾ

New Update

സംസ്ഥാനത്ത് എയ്ഡഡ് മേഖലയിൽ മൂന്നു പുതിയ കോളജുകൾ അനുവദിക്കുന്നതിനും കഴിഞ്ഞ അധ്യയന വർഷം കുറഞ്ഞത് 50 വിദ്യാർഥികളില്ലാത്ത 63 ഹയർസെക്കൻഡറി ബാച്ചുകളിൽ ഈ അധ്യയന വർഷത്തേക്കു മാത്രമായി വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

Advertisment

ബിഷപ് യേശുദാസൻ സിഎസ്ഐ ആർട്സ് ആൻഡ് സയൻസ് കോളജ്, മുളയറ, തിരുവനന്തപുരം, ബജാമോഡൽ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കാസർകോട്, ശബരീശ കോളജ്, മുരുക്കുംവയൽ, മുണ്ടക്കയം എന്നിവയാണു പുതുതായി അനുവദിച്ച കോളജുകൾ. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് 12 എയ്ഡഡ് കോളജുകൾക്കു ഭരണാനുമതി നൽകിയിരുന്നു.

publive-image

 

യുഡിഎഫ് മന്ത്രിസഭയുടെ അവസാനകാല തീരുമാനങ്ങൾ പരിശോധിച്ച മന്ത്രിസഭാ ഉപസമിതി ഈ തീരുമാനത്തിൽ അപാകതയുണ്ടോയെന്നു വിലയിരുത്തിയിരുന്നു. ഇതിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയ കോളജുകൾക്കാണ് ഈ അധ്യയനവർഷം മുതൽ പ്രവർത്തനാനുമതി നൽകിയത്. കഴിഞ്ഞ സർക്കാർ 2014–15 അധ്യയന വർഷം പുതിയ ഹയർ സെക്കൻഡറി ബാച്ചുകളും കോഴ്സുകളും അനുവദിച്ചിരുന്നു.

സ്ഥിരം അധ്യാപക നിയമനം നടത്തുന്നതിനു 40 വിദ്യാർഥികൾ എങ്കിലും വേണമെന്ന വ്യവസ്ഥയിലാണ് ഇത് അനുവദിച്ചത്. ഓരോ വർഷവും ഈ വ്യവസ്ഥ പുതുക്കി പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. 2015–16 അധ്യയന വർഷം ഈ പരിധിയിൽ വരുന്ന 37 സ്കൂളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ അധ്യയന വർഷം ഇത് 63 സ്കൂളുകളായി. ഇതിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.

സർക്കാർ സ്കൂളിൽ ഒരു വിദ്യാർഥിപോലും ചേരാത്ത ബാച്ചുകൾപോലും മുൻ വർഷങ്ങളിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കുറഞ്ഞത് 50 വിദ്യാർഥികളില്ലാത്ത 63 ഹയർസെക്കൻഡറി ബാച്ചുകളിൽ ഈ അധ്യയനവർഷത്തേക്കുമാത്രമായി വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകിയത്.

ഒരു ബാച്ചിൽ 40 കുട്ടികളെങ്കിലുമില്ലെങ്കിൽ സ്ഥിരം അധ്യാപകരെ നിയമിക്കാൻ പാടില്ലെന്ന വ്യവസ്ഥയിലാണ് അനുമതി. അങ്ങനെയുള്ള സ്കൂളുകൾ ഗെസ്റ്റ് അധ്യാപകരെ നിയമിച്ചു പ്രവർത്തിപ്പിക്കണം.

publive-imagepublive-image

publive-image

new colleges
Advertisment