Advertisment

സൈന്യം തയ്യാറായിട്ടും പാകിസ്താനില്‍ മിന്നലാക്രമണം നടത്താന്‍ മന്‍മോഹന്‍ സിങ് അനുവാദം നല്‍കിയില്ലെന്ന് മോദി

New Update

ന്യൂഡല്‍ഹി: സൈന്യം തയ്യാറായിട്ടും മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടിയായി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുവാദം നല്‍കിയില്ലെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ഭീകരാക്രമണത്തിന് ശേഷം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ വ്യോമസേന മന്‍മോഹനെ സമീപിച്ചെങ്കിലും അതിനുള്ള അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ ധൈര്യം കാണിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. ‘ആരുടെ ഉപദേശം സ്വീകരിച്ചാണ് അവരങ്ങനെ ചെയ്തത്.

Advertisment

publive-image

മുബൈ ആക്രമണം നടന്ന ഉടന്‍ വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ആശയവുമായി അന്നത്തെ പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു. പക്ഷേ സര്‍ക്കാരിന് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല’, മോദി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഉറി സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി തിരിച്ചടിച്ച ബിജെപി സര്‍ക്കാരിനെ മോദി പ്രകീര്‍ത്തിക്കുകയും ചെയ്തു.

‘ഉറി ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ അതിര്‍ത്തിയില്‍ എന്റെ സര്‍ക്കാര്‍ സര്‍ജിക്കല്‍ സട്രൈക്ക് നടത്തി. തീവ്രവാദ ക്യാമ്പുകളും ലോഞ്ച് പാഡുകളും ലക്ഷ്യം വെച്ചായിരുന്നു ഈ ആക്രമണം. ആളപായം ഇല്ലാതെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയത്. പക്ഷെ പാകിസ്താന് കനത്ത പ്രഹരം ഏല്‍പിക്കാന്‍ നമുക്കായി.

ഇതാണ് എന്‍ഡിഎ സര്‍ക്കാരും യുപിഎ സര്‍ക്കാരും തമ്മിലുള്ള പ്രധാന വ്യത്യാസം’, മോദി വ്യക്തമാക്കി. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്ത രാഹുല്‍ ഗാന്ധിക്കെതിരെയും മോദി വിമര്‍ശനം ഉന്നയിച്ചു. ദേശ സുരക്ഷയെ സംബന്ധിച്ച ഇത്തരം രഹസ്യങ്ങള്‍ പരസ്യമായി പറയാന്‍ കഴിയുന്നതാണോ എന്നും മോദി ചോദിച്ചു.

indian prime minister Modiji
Advertisment