Advertisment

സൗദിയിലെ  അബഹക്കടുത്ത് നടുറോഡില്‍ കട്ടിലില്‍ കിടത്തിയ രീതിയില്‍ മൃതദേഹം യാത്രക്കാര്‍ ഞെട്ടിത്തരിച്ചു.

author-image
admin
New Update

അബഹ : സൗദിയിലെ  അബഹക്കടുത്ത് നടുറോഡില്‍ കട്ടിലില്‍ കിടത്തിയ രീതിയില്‍ മൃതദേഹം.  രാത്രി പത്തരയോടെ ഹൈവേക്കു് കുറുകെ മൃതദേഹം കണ്ടതോടെ യാത്രക്കാര്‍ ഞെട്ടിത്തരിച്ചു.വാദി ത്വാലിഹ് റോഡിലാണ് ബ്ലാങ്കെറ്റു കൊണ്ട് പുതപ്പിച്ച രീതിയില്‍ റോഡിനു നടുവില്‍ മൃതുദേഹം കണ്ടെത്തിയത്.

Advertisment

publive-image

ഉടന്‍ തന്നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസും ഫോറന്‍സിക് വിദഗ്ദ്ധരടക്കം ഉന്നത ഉദ്യോഗസ്ഥരുമെത്തി മൃതദേഹം പരിശോധന നടത്തി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലിസ് പരിശോധനയില്‍ വെടിയേറ്റാണ് മരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

നുഴഞ്ഞു കയറിയ ആളുടേതാണ് മൃതുദേഹമെന്നും ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതുദേഹവുമാണെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.

Advertisment