ആലപ്പുഴ ;ഹരിപ്പാട് അറ്റകുറ്റ പണി നടക്കുന്ന പാലത്തിലൂടെ കടത്തിവിട്ട മെമു ട്രെയിൻ പാളംതെറ്റി ഒരാൾക്ക്പരിക്ക് .ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങിയ ഉടനാണ് ട്രെയിൻ പാളം തെറ്റിയത് .
കൊല്ലം -എറണാകുളം മെമു സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് ഔട്ടറിൽ എത്തിയ ഉടനാണ് പിറകുവശത്തെ ബോഗിയുടെ ചക്രങ്ങൾ പാളം തെറ്റിയത് .ഒരാൾക്ക് പരിക്കുണ്ട് .യാത്രക്കാരെ പുറത്തിറക്കുന്നതിനിടയിലാണ് ട്രാക്കിൽ പണി നടക്കുന്നതായി ശ്രെദ്ധയിൽ പെട്ടത് . ഇത് യാത്രക്കാരും അധികൃതരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി .
ട്രെയിൻ കടന്നു പോകുമ്പോൾ ട്രാക്കിലെ ക്ലാമ്പ് ഊരിയിട്ട നിലയിലായിരുന്നു. ഇതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം