Advertisment

പിഎം കെയേഴേ്‌സ് ഫണ്ട് ഉപയോഗിച്ച് ഒരു ലക്ഷം ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭരിക്കുമെന്ന് കേന്ദ്രം

New Update

publive-image

ന്യൂഡല്‍ഹി: പിഎം കെയേഴേ്‌സ് ഫണ്ട് ഉപയോഗിച്ച് ഒരു ലക്ഷം ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 5805 മെട്രിക് ടണ്‍ ദ്രാവക ഓക്‌സിജന്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. 7049 മെട്രിക് ടണ്‍ സംഭരണശേഷിയുളള 374 ടാങ്കറുകളും രാജ്യത്ത് എത്തിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 5805 മെട്രിക് ടണ്‍ ദ്രാവക ഓക്‌സിജനാണ് നിലവില്‍ ഇറക്കുമതി ചെയ്യുന്നത്. 3440 മെട്രിക് ടണ്‍ യുഎഇയില്‍ നിന്നും 1505 മെട്രിക് ടണ്‍ കുവൈത്തില്‍ നിന്നും 600 മെട്രിക് ടണ്‍ ഫ്രാന്‍സില്‍ നിന്നും 200 മെട്രിക് ടണ്‍ സിങ്കപ്പൂരില്‍ നിന്നും 60 മെട്രിക് ടണ്‍ ഫ്രാന്‍സില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. അത്യാവശ്യമല്ലാത്ത വ്യാവസായികാവശ്യങ്ങള്‍ക്കായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് നിരോധിച്ചതായും കേന്ദ്രം അറിയിച്ചു.

Advertisment