Advertisment

വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടം അവസാനിക്കുന്നത് ജൂണ്‍ 13ന്; രണ്ടാം ഘട്ടത്തില്‍ തിരിച്ചെത്തിക്കുന്നത് ഒരു ലക്ഷത്തോളം പ്രവാസികളെയെന്ന് കേന്ദ്രം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടം അവസാനിക്കുമ്പോള്‍ തിരിച്ചെത്തുന്നത് ഒരു ലക്ഷത്തോളം പ്രവാസികളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജൂണ്‍ 13നാണ് രണ്ടാം ഘട്ടം അവസാനിക്കുന്നത്.

മേയ് 16നാണ് വന്ദേഭാരത് രണ്ടാം ഘട്ടം ആംരഭിച്ചത്. നിലവില്‍ എയര്‍ ഇന്ത്യ മാത്രമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നതെങ്കിലും സ്വകാര്യ വിമാനക്കമ്പനികളെയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദൗത്യത്തില്‍ പങ്കെടുക്കാന്‍ 141 വിമാനങ്ങള്‍ കൂടി തയ്യാറാക്കുമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനാണ് ഈ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.

Advertisment