Advertisment

കശ്മീരില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: കശ്മീരിലെ റംബാനില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു.നാല് പേര്‍ക്ക് പരിക്കേറ്റു.

Advertisment

publive-image

ശനിയാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. ചന്ദര്‍കോട്ടില്‍നിന്നും രാജ്ഗഡിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരുടെയും നില ഗുരുതരമാണ്. അഞ്ച് പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് വിവരം.

Advertisment