Advertisment

ക്രിക്കറ്റിൽ പുതിയ ഗെയിം വരുന്നു '100 Ball Tournament' !

New Update

publive-image

Advertisment

ഇംഗ്ലണ്ടിൽ പ്രാവർത്തികമായ വളരെയേറെ പോപ്പുലർ ആയിട്ടുള്ള ഒന്നാണ് 100 ball cricket. അവിടെ ഏകദിന, T 20 മത്സരങ്ങളെക്കാൾ കാണികൾ കൂടുതൽ ഈ മത്സരത്തിനാണ്. ഇംഗ്ലണ്ടാണ് ആദ്യമായി ഈ മത്സരങ്ങൾ കൊണ്ടുവന്നത്.

ഓരോ ടീമും 100 ബോളുകൾ വീതം കളിച്ചു വിധി നിർണ്ണയിക്കുന്ന 100 ബോൾ ടൂർണമെന്റ് 2021 മുതൽ മറ്റു രാജ്യങ്ങളിലും പ്രാബല്യത്തിൽ വരുമെന്ന് സ്ഥാനമൊഴിയുന്ന ഇംഗ്ലണ്ട് ആൻഡ് വെൽസ് ക്രിക്കറ്റ് ചെയർമാൻ Colin Graves അഭിപ്രായപ്പെട്ടു.

അത്യന്തം രോമാഞ്ചജനകമാകാൻ ഇടയുള്ള ഈ പുതിയ ടൂർണ്ണമെന്റ്, കോവിഡ് മൂലമാണ് ഇക്കൊല്ലം മറ്റു രാജ്യങ്ങളിൽ പരീക്ഷിക്കാൻ കഴിയാതെ പോയത്. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും ഈ പുതിയ ടൂർണമെന്റിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിസിസിഐ, ഭാവിയിൽ 100 Ball Tournament , മിനി IPL മത്സരമായി നടത്താനും ആലോചിക്കുന്നുണ്ട്. മത്സരം കൂടുതൽ ആകർഷകമാക്കി മാറ്റാൻ നിയമങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടുവരാനും സാധ്യതയുണ്ട്.

cricket
Advertisment