Advertisment

ബിയറും വൈനും ഇല്ല ; മദ്യപർക്കു ലഭിക്കുക വില കുറഞ്ഞ റമ്മും ബ്രാൻഡിയും; വീടുകളിൽ എത്തിക്കാൻ സർവീസ് ചാർജ് 100 രൂപ

New Update

തിരുവനന്തപുരം: മദ്യാസക്തി രോഗമായി മാറിയവർക്ക് വീടുകളിൽ എത്തിക്കുന്ന മദ്യത്തിന് 100 രൂപ ബിവറേജസ് കോർപ്പറേഷന് സർവീസ് ചാർജ് നൽകണം. വില കുറഞ്ഞ റമ്മും ബ്രാൻഡിയുമാണ് വിതരണം ചെയ്യുക. ബിയറും വൈനും വിതരണം ലഭിക്കില്ല. 3 ലീറ്ററിൽ അധികം മദ്യം നൽകാൻ പാടില്ലെന്നും ബിവറേജസ് കോർപ്പറേഷൻ വ്യക്തമാക്കുന്നു.

Advertisment

publive-image

മദ്യവിതരണത്തിനായി ഒരു വാഹനത്തിൽ രണ്ടു തൊഴിലാളികളെ ചുമതലപ്പെടുത്തണം. വാഹനത്തിനുള്ള പാസും ജീവനക്കാരുടെ പാസും പൊലീസ് സ്റ്റേഷനിൽനിന്ന് വാങ്ങണം.

മദ്യവിതരണത്തിന് വാഹനത്തിനുള്ള അകമ്പടിക്കായി പൊലീസുകാരുടെയും എക്സൈസിൻറെയും സേവനം തേടണമെന്നും ബെവ്കോ എംഡി ജി.സ്പർജൻ കുമാർ സർക്കുലറിൽ നിർദേശിച്ചു.

ബെവ്കോ വെയർഹൗസിന് കീഴിൽ ഒരു ദിവസം വരുന്ന പാസുകളുടെ എണ്ണം കണക്കാക്കി ഒരുമിച്ച് മദ്യം വിതരണം ചെയ്യണം. സഞ്ചരിക്കേണ്ട ദൂരം, പാസുകളുടെ എണ്ണം എന്നിവ കണക്കാക്കി ആവശ്യമായ വാഹനം വെയർഹൗസ് മാനേജർമാർ തയാറാക്കണം. ആവശ്യമെങ്കിൽ രണ്ടിൽ കൂടുതൽ ജീവനക്കാരെ മദ്യവിതരണത്തിനു നിയോഗിക്കാം.

alcohol
Advertisment