Advertisment

യു.പി മെഡിക്കല്‍ സര്‍വകലാശാലയില്‍ 150ഓളം വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ച് തല മൊട്ടയടിപ്പിച്ചു ; റാഗിങ്ങിനിരയായ വിദ്യാര്‍ഥികള്‍ സീനിയര്‍ വിദ്യാര്‍ഥികര്‍ക്കു മുന്നില്‍ ഭക്തിയോടെ വണങ്ങി മൊട്ടയടിച്ച ശേഷം വരിവരിയായി നടന്നു പോവുന്നു ; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌ 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

സയ്ഫയ് : ഉത്തര്‍പ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 150ഓളം മെഡിക്കല്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ച് തല മൊട്ടയടിപ്പിച്ചു. ചൊവ്വാഴ്ചയാണ് സംഭവം.

Advertisment

publive-image

റാഗിങ്ങിനിരയായ വിദ്യാര്‍ഥികള്‍ സീനിയര്‍ വിദ്യാര്‍ഥികര്‍ക്കു മുന്നില്‍ ഭക്തിയോടെ വണങ്ങുകയും മൊട്ടയടിച്ച ശേഷം വരിവരിയായി നടന്നു പോവുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വീഡിയോ ശ്രദ്ധയില്‍പെട്ടെന്നും സംഭവത്തില്‍ പ്രത്യേകസംഘം പരിശോധിച്ച് ഉത്തരവാദികളായ സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്‌തെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജ്കുമാര്‍ പറഞ്ഞു.

‘ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക ബോധമുണ്ടാക്കാന്‍ പ്രത്യേക ഡീനിന്റെ സേവനം നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഒരു റാഗിംഗ് വിരുദ്ധ സമിതിയുണ്ട്.

റാഗിംഗ് നടക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ പ്രത്യേക സംഘം സര്‍വകലാശാലയിലെ എല്ലായിടത്തും പരിശോധന നടത്തും. വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ റാഗിംഗ് വിരുദ്ധ സമിതിയിലോ അവരുടെ വാര്‍ഡന്റെ അടുത്തോ നല്‍കാം.’- രാജ്കുമാര്‍ പറഞ്ഞു.

വെള്ള കോട്ട് ധരിച്ച വിദ്യാര്‍ഥികള്‍ ചെറു ഗ്രൂപ്പുകളായി ഒരു ഫയല്‍ കൈയില്‍പിടിച്ച് നടന്നുപോവുന്നത് വീഡിയോയില്‍ കാണാമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment