Advertisment

1000 രൂപ വാങ്ങി സമ്പന്നര്‍ക്ക് സുഗമമായ ദര്‍ശനം: പണം നല്‍കിയാല്‍ ക്യൂ നില്‍ക്കാതെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം; റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍: നെയ്‍വിളക്ക് പൂജ എന്ന പേരില്‍ ആയിരം രൂപ വാങ്ങി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കുന്നതിനെതിരെ നല്‍കിയ പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

publive-image

നൂറുകണക്കിന് ആളുകള്‍ വരി നില്‍ക്കുമ്പോളാണ് 1000 രൂപ വാങ്ങി സമ്പന്നര്‍ക്ക് സുഗമമായ ദര്‍ശനം നല്‍കുന്നതെന്നും ഇത് മനുഷ്യത്വപരമല്ലെന്നും കാണിച്ച് അഭിഭാഷകനായ വി ദേവദാസാണ് പരാതി നല്‍കിയത്. 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ദേവസ്വത്തിന്‍റെ നടപടി വിവേചനപരമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു.

Advertisment